Breaking News

Breaking News

ഇന്ധന സെസിനെതിരായ പ്രതിഷേധം; കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

തിരുവനന്തപുരം: ഇന്ധന സെസിനെതിരായ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. എറണാകുളത്ത് പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കൊച്ചിയിലും തൃശൂരിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡൻ്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോട്ടയത്ത് പൊലീസ് പ്രകോപനം സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.

Read More »

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ നേരത്തെ 28ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.

Read More »

നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം

വാഷിങ്ടണ്‍: പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി …

Read More »

കാന്താരയുടെ ഒന്നാം ഭാഗം അടുത്ത വര്‍ഷം; പ്രഖ്യാപനവുമായി ഋഷഭ് ഷെട്ടി

ബെംഗളൂരു: ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം കൂടാതെ, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇപ്പോൾ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചിത്രത്തിന്‍റെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കാന്താരയുടെ 100-ാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘കാന്താര’യുടെ ചിത്രീകരണത്തിനിടയിലാണ് പ്രീക്വൽ എന്ന ആശയം …

Read More »

ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യൂമോണിയ ഭേദമായ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ ആകും കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. …

Read More »

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ; 137 നഴ്‌സിംഗ് വിദ്യാർഥികൾ ചികിത്സയിൽ

മംഗളൂരു: മംഗളൂരു ശക്തി നഗറിലെ നഴ്സിംഗ് കോളേജിൽ 137 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റൽ മെസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്. പൊലീസ് കമ്മിഷണർ എൻ.ശശികുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. രക്ഷിതാക്കളുടെ …

Read More »

വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനം സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഇതിന് മുൻപും ജഡ്ജി ആക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞയും നിയമനത്തിനെതിരായ ഹർജിയുടെ വാദവും ഒരേ സമയമാണ് നടന്നത്. രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ …

Read More »

വാരാന്ത്യത്തിൽ കുവൈറ്റിൽ താപനില കുറയും; 3 ഡിഗ്രി സെൽഷ്യസിലേക്ക്

കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈറ്റിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കുറഞ്ഞ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മരുഭൂമികളിൽ താപനിലയിൽ നല്ല കുറവ് രേഖപ്പെടുത്തും. അതേസമയം ‘സ്കോർപിയൻ സീസൺ’ ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് 20 വരെ തുടരും. ഈ സീസണിലെ അവസാന ദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അഡെൽ അൽ സദൂൺ പറഞ്ഞു.

Read More »

ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും: റവന്യൂ മന്ത്രി

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സാധാരണക്കാർക്ക് ഭൂമി ലഭിക്കാൻ നിയമം തടസമാണെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന വിധത്തിൽ ഭൂമി കയ്യേറിയവരിൽ നിന്ന് അത് തിരിച്ചെടുക്കാനും മടിയില്ല. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയുടെ കൈമാറ്റത്തിന് പിന്നിലും അനിൽ കുമാർ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിന് പുറമെ കുട്ടിയുടെ നിയമ വിരുദ്ധ കൈമാറ്റത്തിന് പിന്നിലും സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറെന്ന് സൂചന. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ രണ്ടിലും ഇടപെട്ടതിൻ്റെ വിവരങ്ങൾ ലഭിച്ചത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാർഥ മാതാപിതാക്കൾ …

Read More »