സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38160 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4770 ആയി. യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണി നഷ്ടത്തിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്; കഴിഞ്ഞ ദിവസം 500 രൂപക്ക് മുകളിൽ വർധിച്ചതിനുശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞത്…
golസംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 200 …
Read More »പാചകവാതക വില കുത്തനെ കൂട്ടി;വാണിജ്യ സിലിണ്ടറിന് 106.50 രൂപയുടെ വര്‍ധന…
പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ വര്‍ധനയോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4,700 ആയി. ഓഹരി വിണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വര്‍ണ വില 720 രൂപ കുറഞ്ഞു.
Read More »സ്വര്‍ണ വില കുതിച്ചുകയറി; ഇന്ന് ഒറ്റയടിക്കു കൂടിയത് 680 രൂപ…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.
Read More »സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും താഴ്ന്നു; ഇന്നത്തെ വില അറിയാം…
സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കൂടിയ വില ഇന്ന് 240 രൂപ ഇടിഞ്ഞു. 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാം വില 30 രൂപ കുറഞ്ഞ് 4600 രൂപയായി. ഈ മാസം 12ന് കുതിച്ചുകയറിയ സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16ന് വില തിരിച്ചിറങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു.
Read More »മാര്‍ച്ചോടെ ഇന്ധനവില കുതിക്കും?; ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത…
മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചു ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കും. ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. യുക്രൈന്‍ യുദ്ധഭീതിയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം ഉണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം നിലയ്ക്കുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ …
Read More »ബവ്കോ മാതൃകയില്‍ കള്ള് വിതരണം: കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ട് ടോഡി കോര്‍പറേഷന്‍
ബിവറേജസ് കോര്‍പറേഷന്‍റെ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍. കള്ളുഷാപ്പിന്‍റെ നടത്തിപ്പ് മേല്‍നോട്ടം, കള്ളിന്‍റെ സംഭരണം, വിതരണം , തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്‍റെ ചുമതലയില്‍ കൊണ്ടുവരും. മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കള്ളുഷാപ്പുകളുടെ അടിമുടി നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പറേഷന്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കള്ളുഷാപ്പ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍ക്കായി നല്‍കുക, ബവ്റിജസ് ഔട്ലെറ്റുകള്‍ പോലെ കോര്‍പറേഷന്‍റെ മേല്‍നോട്ടത്തിലാക്കുക എന്നിവയും സര്‍ക്കാരിന്‍റെ ആലോചനയിലുണ്ട്. ഇതിലൂടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാക്കാനാകുമെന്നാണ് …
Read More »പെട്രോൾ വില 25 രൂപ കുറച്ച് ജാർഖണ്ഡ് സർക്കാർ
ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ് അനുവദിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്ത് …
Read More »