Breaking News

Business

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വൻ ഇടിവ്; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…

സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 35,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി വര്‍ധനയിലായിരുന്നു സ്വര്‍ണ വില. ഇന്നലെ ഏറെ ദിവസങ്ങള്‍ക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഈമാസം പതിനാറു മുതല്‍ തുടര്‍ച്ചയായ വര്‍ധനയാണ് …

Read More »

ജനങ്ങള്‍ക്കു വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്…

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടു കൂടി തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില. ഈ കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4455 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. പവന് 120 രൂപയായിരുന്നു ഇന്നലെ കൂടിയത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്നത്തെ നിരക്കുകൾഅറിയാം…

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് ഇന്ന് കൂടിയത് 80 രൂപയാണ്. ഇതോയെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1767.90 ഡോളര്‍ നിലവാരത്തിലാണ്.

Read More »

സംസ്ഥാനത്ത് ഇന്ന് സ്വ​ര്‍​ണ​ വി​ല​ വീ​ണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂടി. പ​വ​ന് ഇന്ന് 80 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 35,840 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വ​ര്‍​ണ​ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് പ​ത്തൂ രൂ​പ കൂ​ടി 4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാ​ഴാ​ഴ്ച പ​വ​ന് 440 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​ച്ചി​രു​ന്നു. 35,760 ആയിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. https://youtu.be/L5qubBfABx4

Read More »

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു…

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടുപോകുന്നു. 225 മെട്രിക് ടണ്‍ നാഫ്ത്തയാണ് ഇപ്പോള്‍ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടണ്‍ നാഫ്ത്ത സൂക്ഷിച്ചിരുന്നു. ഇതില്‍ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാര്‍ച്ചില്‍ ഒരുമാസത്തോളം നിലയം പ്രവര്‍ത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീര്‍ത്തിരുന്നു. അന്നു ബാക്കിവന്ന ഇന്ധനമാണ് ഇപ്പോള്‍ ഗുജറാത്തിലെ എന്‍.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടുപോകുന്നത്. ടാങ്കര്‍ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാര്‍ഗം ഇന്ധനം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം …

Read More »

റോ​ക്ക​റ്റ്​ പോ​ലെ കു​തി​ച്ച്‌ ഇ​ന്ധ​ന​വി​ല; വ​രു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തിന്‍റെ നാ​ളു​ക​ള്‍…

കോ​വി​ഡ്​ ദു​രി​ത​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ത്തിന്റെ വ​യ​റ്റ​ത്ത​ടി​ക്കു​ക​യാ​ണ്​ ഓ​രോ ദി​വ​സ​വും റോ​ക്ക​റ്റ്​ പോ​ലെ കു​തി​ക്കു​ന്ന ഇ​ന്ധ​ന​വി​ല. ക്ര​മാ​തീ​ത​മാ​യി ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തിന്‍റെ നാ​ളു​ക​ള്‍. 100 രൂ​പ​യി​​ലേ​ക്കാ​ണ്​ ഡീ​സ​ല്‍​വി​ല ഉ​യ​ര്‍​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ പാ​റ​ശ്ശാ​ല​യി​ല്‍ ​100.11 രൂ​പ​യും വെ​ള്ള​റ​ട​യി​ല്‍ 100.08 രൂ​പ​യു​മാ​യി. ഡീ​സ​ലി​ന്​ 38 പൈ​സ​യും പെ​േ​ട്രാ​ളി​ന്​ 30 പൈ​സ​യു​മാ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ വ​ര്‍​ധി​ച്ച​ത്. നാ​ലു​മാ​സം മു​മ്ബാ​ണ്​ സം​സ്ഥാ​ന​ത്ത്​ പെ​ട്രോ​ള്‍ വി​ല 100 രൂ​പ ക​ട​ന്ന​ത്. പാ​റ​ശ്ശാ​ല​യി​ല്‍ ഒ​രു​ലി​റ്റ​ര്‍ ​പെ​ട്രോ​ളി​ന്​ 106.67 …

Read More »

ഡീസല്‍ വിലയും സെഞ്ചുറി അടിച്ചു; ഇന്ധന വിലയില്‍ ഇന്നും വര്‍ധിച്ചു; തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി …

Read More »

പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്; ജനങ്ങളുടെ നടുവൊടിച്ച്‌ ഇന്ധനവില ഇന്നും കൂ‌ടി…

ജനങ്ങളുടെ നടുവൊടിച്ച്‌ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്നും കൂടി. ഇന്ന് 37 പൈസ വര്‍ദ്ധിച്ചതോടെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസയാണ്. പെട്രോളിന് ഇന്ന് 30 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 78 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് 97 രൂപ 20 പൈസയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് …

Read More »

വിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; സംസ്ഥാനത്തെ മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു; പ്രത്യേക കൗണ്ടറുകള്‍….

ഓണ്‍ലൈന്‍വഴിയുള്ള വിദേശ മദ്യവില്‍പ്പന സംസ്ഥാനത്തെ മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍വഴി പണം അടയ്ക്കണം. നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി അതത് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒടിപി ലഭിച്ച്‌ 48 മണിക്കൂറിനുള്ളില്‍ മദ്യം വാങ്ങണം

Read More »