Breaking News

മലയാളത്തിന്റെ അഭിമാനം; ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2 വും; പട്ടികയിലെ ഏക ഇന്ത്യന്‍ ചിത്രം…

ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിലz ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം 2 ഇടംനേടിയത്.

നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്നതാണ് മറ്റൊരു സവിശേഷത.

മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…Read more

ലോകമെമ്ബാടും ചര്‍ച്ചയാകുന്ന റിലീസ് കഴിഞ്ഞതും റിലീസിന് ഒരുങ്ങുന്നതുമായ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്.

ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, നോമാഡ്‌ലാന്‍ഡ്, ആര്‍മി ഓഫ് ദ് ഡെഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍‍, ദ് ലിറ്റില്‍ തിങ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമുള്ള ലിസ്റ്റിലാണ് ദൃശ്യം 2 സ്ഥാനം നേടിയത്.

18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. 11450ഓളം പ്രേക്ഷകര്‍ ചിത്രത്തിന് പത്തില്‍ പത്തും നല്‍കി.

തുടർച്ചയായ ഇടിവുകൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്നു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…Read more

ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാമതെത്താനും ദൃശ്യം 2ന് കഴിഞ്ഞു. 8.5 റേറ്റിങോടെ പതേര്‍ പാഞ്ചാലിയാണ് മുന്നില്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …