ന്യൂഡൽഹി: ഫ്രാൻസിനെ പിന്തള്ളി യു.കെയിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2022 ൽ 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. 2021 നെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണിത്. എന്നിരുന്നാലും, ലോക വിസ്കി വിപണി നോക്കിയാൽ, ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ തുകയുടെ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ അമേരിക്കയാണ് മുന്നിൽ. 2022 …
Read More »നെറ്റ്ഫ്ലിക്സിന് പിന്നാലെ സ്വിഗ്ഗി വൺ; ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ചു
മുംബൈ: ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ച് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ‘സ്വിഗ്ഗി വൺ’. സ്വിഗ്ഗി വൺ അംഗങ്ങൾക്ക് ഇനി മുതൽ രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്യാൻ കഴിയില്ല. നെറ്റ്ഫ്ലിക്സിന് സമാനമായാണ് സ്വിഗ്ഗിയുടെയും നടപടി. പാസ് വേഡ് പങ്കിടൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നെറ്റ്ഫ്ലിക്സായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഫെബ്രുവരി 8 മുതൽ സ്വിഗ്ഗി വൺ ഉപഭോക്താക്കൾക്ക് രണ്ടിൽ …
Read More »രാജ്യത്ത് 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് സൊമാറ്റോ
ന്യൂ ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ രാജ്യത്തെ 225 ചെറിയ നഗരങ്ങളിൽ സേവനം അവസാനിപ്പിച്ചു. പ്രതീക്ഷിച്ച ബിസിനസ്സ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷ്ടമുണ്ടായതുമാണ് തീരുമാനത്തിന് കാരണം. ഏകദേശം 356 കോടി രൂപയുടെ നഷ്ടമുണ്ടായതായി സൊമാറ്റോ അറിയിച്ചു. 2023 സാമ്പത്തിക വർഷത്തേക്കുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓർഡർ മാത്രമാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ വിശദീകരിക്കുന്നു. സൊമാറ്റോ നേരത്തെ 1,000 …
Read More »സമ്പദ്‌മേഖല നിയന്ത്രിക്കുന്നവര്‍ അനുഭവസമ്പന്നർ; അദാനി വിഷയത്തില്‍ ധനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നവർ അനുഭവസമ്പന്നരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി അവരുടെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്‌മേഖല നിയന്ത്രിക്കുന്നവർ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാണെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിൽ ബജറ്റ് പ്രഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ഇന്ത്യൻ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതിൽ സുപ്രീം …
Read More »പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം
ദില്ലി: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം വർധന രേഖപ്പെടുത്തി. കോർപ്പറേറ്റ് ആദായനികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതി 29.63 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2023 ഫെബ്രുവരി 10 വരെയുള്ള നേരിട്ടുള്ള നികുതി പിരിവിന്‍റെ താൽക്കാലിക കണക്കുകൾ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നുവെന്ന് സെൻട്രൽ ബോർഡ് …
Read More »യുപിയിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് റിലയൻസും, ടാറ്റയും, ബിർളയും
ഉത്തർപ്രദേശ്: യുപിയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് വൻകിട വ്യവസായികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് നിക്ഷേപ പ്രഖ്യാപനങ്ങൾ നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയൻസ് യുപിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ …
Read More »സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് കൂടിയത് 160 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില വീണ്ടും 42,000 രൂപ കടന്നു. 42,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5260 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും …
Read More »എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു
ന്യൂഡൽഹി: എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയായി. 100 ബില്യൺ യുഎസ് ഡോളറിലേറെ ചെലവഴിച്ചാണ് വിമാനങ്ങൾ വാങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിനെ തുടർന്നുള്ള വൻ നവീകരണത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രകളിൽ ആധിപത്യം പുലർത്താനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഫ്രാൻസിന്‍റെ എയർബസിനും എതിരാളിയായ ബോയിംഗിനും തുല്യമായാണ് കരാർ നൽകിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഔദ്യോഗിക …
Read More »തൻ്റെ റീച്ച് കുറഞ്ഞു; ട്വിറ്ററിലെ മുതിർന്ന എൻജിനീയറെ പുറത്താക്കി ഇലോൺ മസ്ക്
ട്വിറ്ററിൽ തന്റെ ‘റീച്ച്’ കുറഞ്ഞുവെന്ന പേരിൽ കമ്പനിയിലെ മുതിർന്ന എഞ്ചിനീയറെ പുറത്താക്കി ഇലോൺ മസ്ക്. 100 മില്യണിലധികം ആളുകൾ പിന്തുടരുന്ന തന്‍റെ അക്കൗണ്ടിന്‍റെ അവസ്ഥ ദയനീയമാണെന്ന് മസ്ക് പറയുന്നു. പ്രമുഖ വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള പരാതികൾക്ക് പിന്നാലെയാണ് മസ്കിന്‍റെ നടപടി. ട്വിറ്ററിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തങ്ങളുടെ റീച്ച് കുറച്ചതായി അവർ ആരോപിച്ചിരുന്നു. അതേസമയം, മസ്ക് കഴിഞ്ഞ ആഴ്ച തന്‍റെ ട്വിറ്റർ അക്കൗണ്ട് ഒരു ദിവസത്തേക്ക് പ്രൈവറ്റാക്കി മാറ്റിയിരുന്നു. …
Read More »ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം; അദാനി വിഷയത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് മൂലം ചെറുകിട ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സുപ്രീം കോടതി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അറിയിക്കാന്‍ സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് തടയുന്നതിൽ സെബി പരാജയപ്പെട്ടുവെന്ന ഹർജികളിലാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY