Breaking News

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് കൂടിയത് 160 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില വീണ്ടും 42,000 രൂപ കടന്നു. 42,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5260 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കൂടി. 10 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,335 രൂപയാണ്.

കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …