Breaking News

തൻ്റെ റീച്ച് കുറഞ്ഞു; ട്വിറ്ററിലെ മുതിർന്ന എൻജിനീയറെ പുറത്താക്കി ഇലോൺ മസ്ക്

ട്വിറ്ററിൽ തന്റെ ‘റീച്ച്’ കുറഞ്ഞുവെന്ന പേരിൽ കമ്പനിയിലെ മുതിർന്ന എഞ്ചിനീയറെ പുറത്താക്കി ഇലോൺ മസ്ക്. 100 മില്യണിലധികം ആളുകൾ പിന്തുടരുന്ന തന്‍റെ അക്കൗണ്ടിന്‍റെ അവസ്ഥ ദയനീയമാണെന്ന് മസ്ക് പറയുന്നു. പ്രമുഖ വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള പരാതികൾക്ക് പിന്നാലെയാണ് മസ്കിന്‍റെ നടപടി. ട്വിറ്ററിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തങ്ങളുടെ റീച്ച് കുറച്ചതായി അവർ ആരോപിച്ചിരുന്നു.

അതേസമയം, മസ്ക് കഴിഞ്ഞ ആഴ്ച തന്‍റെ ട്വിറ്റർ അക്കൗണ്ട് ഒരു ദിവസത്തേക്ക് പ്രൈവറ്റാക്കി മാറ്റിയിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ തന്‍റെ ട്വീറ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തുമോയെന്ന് പരിശോധിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനെല്ലാമുള്ള ഉത്തരം കണ്ടെത്തുന്നതിനായി ടെസ്ല മേധാവി ട്വിറ്റർ ആസ്ഥാനത്ത് എഞ്ചിനീയർമാരുടെയും ഉപദേഷ്ടാക്കളുടെയും യോഗം സംഘടിപ്പിക്കുകയും ചെയ്തു. ട്വിറ്ററിൽ തനിക്ക് 100 മില്യണിലധികം ഫോളോവേഴ്സുണ്ട്. എന്നിരുന്നാലും, തന്‍റെ ട്വീറ്റുകൾക്ക് പതിനായിരക്കണക്കിന് ഇംപ്രഷനുകൾ മാത്രമേ ലഭ്യമാകുന്നുള്ളു എന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …