Breaking News

Business

ഇന്ധനവില കുറഞ്ഞു; രണ്ട് രൂപ വരെ കുറയാന്‍ സാധ്യത; പുതുക്കിയ നിരക്ക് ഇങ്ങനെ…

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. പുതിയ വില ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലും കുറവ് വന്നിരിക്കുന്നത്. സംസ്ഥാനങ്ങളിലെ വിവിധ നികുതി നിരക്ക് പ്രകാരം കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 43 പൈസയും ഡീസല്‍ ലിറ്ററിന് 41 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.59 …

Read More »

പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍; ആകർഷണിയമായ വിലയിൽ ടാറ്റ പഞ്ച് ‘കാമോ’; വിശദാംശങ്ങള്‍

ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റ മോട്ടേഴ്‌സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്. ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ …

Read More »

സമ്ബാദ്യം ഉയര്‍ന്നത് ദിവസം 1600 കോടിവച്ച്‌; അഞ്ചുവര്‍ഷത്തിനിടെ അദാനിയുടെ ആസ്തി കൂടിയത് 1440 ശതമാനത്തിന് മുകളിൽ…

പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും വൻ ഇടിവ്…

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് ഇന്ന് ഒര്റയടിക്ക് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 14 മുതലാണ് തുടര്‍ച്ചയായി കുറയാന്‍ തുടങ്ങിയത്.

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച്‌ 38000 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച്‌ 4750 രൂപയുമാണ്. സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. …

Read More »

പമ്ബിലെ വരുമാനം 35 കോടി; ചപ്പാത്തി യൂണിറ്റിലൂടെ 4.5 കോടി, ജയില്‍ വരുമാനത്തില്‍ വന്‍ കുതിപ്പ്…

കൊവിഡില്‍ തളര്‍ന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നി‌ര്‍മ്മാണ-വ്യാവസായിക യൂണിറ്റുകളുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. കോടി മുതല്‍ പതിനായിരത്തോളം രൂപയുടെ വര്‍ദ്ധനയാണ് വിവിധ യൂണിറ്റുകളിലുണ്ടായത്. ജയില്‍ വകുപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ പൂജപ്പുരയില്‍ നടത്തുന്ന ‘ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്‌റ്റേഷനില്‍’ നിന്നാണ് കൊവിഡിന് ശേഷം ഏറ്റവും അധികം വരുമാനം ലഭിച്ചത്. 35 കോടിയോളം രൂപയാണ് ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ വരുമാനം. 2020-2021 കാലയളവില്‍ 16,58,78,836 രൂപയായിരുന്നു. 15 കോടിയോളം രൂപയുടെ …

Read More »

പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് എണ്ണക്കമ്ബനികള്‍

പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്ബനികള്‍. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്ബനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണെന്ന് കമ്ബനികള്‍ ചൂണ്ടിക്കാട്ടി. ജിയോ ബി.പി, നയാര എനര്‍ജി, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍ തുടങ്ങിയ എണ്ണക്കമ്ബനികളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് അയച്ചത്. എണ്ണ …

Read More »

ഒരു രൂപ എഴുപത് പൈസയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുന്ന രാജ്യമുണ്ട്, പെട്രോളും ഡീസലും ഏറെക്കുറെ സൗജന്യമായ രാജ്യങ്ങളെ അറിയാം

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ലിറ്ററിന് നൂറിന് മുകളിലേക്ക് എണ്ണ വില എത്തിയപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഇന്ന് ഇപ്പോള്‍ നൂറ്റിപതിനേഴ് രൂപയ്ക്കടുത്ത് നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുകയുള്ളു. റഷ്യ-യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് വിലയുയര്‍ന്നതും, രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന നികുതിയുമാണ് പെട്രോള്‍ വില കുത്തനെ ഉയരാന്‍ കാരണമായത്. ലോകത്തില്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ വില പരിശോധിച്ചാല്‍ പെട്രോളിന്റെ ശരാശരി വില …

Read More »

സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞു. ഇതോടെ പവന് 38,760 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു …

Read More »

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയിലിന് വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് …

Read More »