കാലാവര്‍ഷാരംഭത്തിന് സ്വീകരിക്കേണ്ട വകുപ്പുതല നടപടിക്രമങ്ങളില്‍ ജാഗ്രതാപൂര്‍ണമായ സമീപനം അനിവാര്യമെന്ന് കളക്ടര്‍. മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് പരാമര്‍ശം. കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും നോഡല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഡൊമിസിലറി കെയര്‍ സെന്ററുകളുടെ ഏകോപനവും രോഗികളുടെ റഫറല്‍ സംവിധാനവും കാര്യക്ഷമമാക്കണം. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ-മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. …
Read More »ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നലകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ …
Read More »കൊല്ലം സ്വദേശിനിയെ തുടര്‍ ചികിത്സക്ക് നാട്ടിലയച്ചു…
രക്തസമ്മര്‍ദം ഉയര്‍ന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഐ.സി.യുവില്‍ രണ്ടുമാസമായി ചികിത്സയിലായിരുന്ന മലയാളി സ്ത്രീ തുടര്‍ ചികിത്സക്കായി നാടണഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശിനി വിജയ റാണിയാണ് കെ.എല്‍ കുവൈത്ത്, ഐ.സി.എഫ് കുവൈത്ത് എന്നിവയുടെ സഹായത്തോടെ നാടണഞ്ഞത്. ഇവരുടെ തുടര്‍ ചികിത്സക്കായി കെ.എല്‍ കുവൈത്ത് ധനസഹായവും നല്കി ഐ.സി.എഫ് സെക്രട്ടറി സമീര്‍, ഷാനവാസ്, ബഷീര്‍ ഇടമണ്‍, സിറാജ് കടയ്ക്കല്‍, നിസാം കടയ്ക്കല്‍ തുടങ്ങിയവര്‍ക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും ഐ.സി.എഫ്, കെ.എല്‍ കുവൈത്ത് …
Read More »സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത: ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടർന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ …
Read More »അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു….
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, …
Read More »കുതിച്ചുയർന്ന് കോവിഡ്; ഇന്ന് സംസ്ഥാനത്ത് 43,529 പേര്‍ക്ക് രോഗം; 95 മരണം ; 34,600 പേര്‍ക്ക് രോഗമുക്തി….
സംസ്ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ് ഇന്ന് മുഖ്യമന്ത്രി പുറത്തുവിട്ടത്. 43,529 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മരണങ്ങളുടെ എണ്ണത്തിലും ഇന്ന് കൂടിയ എണ്ണമാണ്. ഇന്ന് മാത്രം 95 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 മരണങ്ങള്‍ കൂടി കോവിഡ് കാരണമാണെന്ന് …
Read More »കരുനാഗപ്പള്ളി നഗരസഭയില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്റര് ആരംഭിച്ചു…
കരുനാഗപ്പള്ളി നഗരസഭാ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ സ്കൂളില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്റര് ആരംഭിച്ചു. ബി കാറ്റഗറിയിലുള്ള കൊവിഡ് രോഗികള്‍ക്കാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.100 കിടക്കകളും 20 ഓക്സിജന്‍ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാരെയും 24 ജീവനക്കാരെയും താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം നഗരസഭയുടെ കീഴില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
Read More »സസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കോവിഡ്; 79 മരണം; 32,978 പേര്‍ക്ക് രോഗമുക്തി…
സസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് …
Read More »കൊല്ലത്ത് ഇന്ന് 2390 പേര്‍ക്ക് കോവിഡ്; 2687 പേര്‍ക്ക് രോഗമുക്തി…
ജില്ലയില്‍ ഇന്ന് 2390 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 2687 പോര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്ബര്‍ക്കം വഴി 2377 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 549 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-67, കരുനാഗപ്പള്ളി-55, പരവൂര്‍-49, കൊട്ടാരക്കര-40 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-92, പ•ന-82, ശൂരനാട് നോര്‍ത്ത്-60, പത്തനാപുരം-50, അഞ്ചല്‍-44, ചിതറ, മൈനാഗപ്പള്ളി …
Read More »‘കഴുത്തറപ്പന്‍ ബില്‍ കൊല്ലത്തും’; 50-കാരിക്ക് 5 ലക്ഷത്തിന്‍റെ ബില്‍…
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന പരാതി കൊല്ലത്തും. ജാസ്മി എന്ന 50 കാരിയാണ് കൊല്ലം മെഡിറ്ററീന ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 5,10,189 രൂപയുടെ ബിൽ തുകയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഐസിയുവിൽ പ്രതിദിനം 12000 രൂപ എന്ന നിരക്കീടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രവേശനമെന്ന് കുടുംബം പറയുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കിയെന്നാണ് പരാതി. ഐസിയുവിൽ ഡോക്ടർ രോഗിയെ ഒരു തവണ സന്ദർശിച്ചതിന് …
Read More »