Breaking News

കാലവര്‍ഷാരംഭം: ജാഗ്രതാ നിര്‍ദേശവുമായി കൊല്ലം ജില്ലാ ഭരണകൂടം…

കാലാവര്‍ഷാരംഭത്തിന് സ്വീകരിക്കേണ്ട വകുപ്പുതല നടപടിക്രമങ്ങളില്‍ ജാഗ്രതാപൂര്‍ണമായ സമീപനം അനിവാര്യമെന്ന് കളക്ടര്‍. മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് പരാമര്‍ശം.

കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും നോഡല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഡൊമിസിലറി കെയര്‍ സെന്ററുകളുടെ ഏകോപനവും രോഗികളുടെ റഫറല്‍ സംവിധാനവും

കാര്യക്ഷമമാക്കണം. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ-മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

തദ്ദേശസ്ഥാപന പരിധിയില്‍ നടത്തിയ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ സജ്ജമാക്കിയ

കൊവിഡ് ഡൊമിസിലറി കെയര്‍സെന്ററുകളുടേയും പ്രാഥമിക-ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളുടെയും ക്രമീകരണങ്ങളും കരുതല്‍ ശേഷിയും യോഗം വിലയിരുത്തി; ഒപ്പം കടലാക്രമണവുമായി

ബന്ധപ്പെട്ട് തീരദേശമേഖലകളിലെ തല്‍സ്ഥിതിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സബ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …