Breaking News

Local News

കൊല്ലം ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജം…

കോവിഡ് രണ്ടാംവ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതലെന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജമാക്കി. ജില്ല ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കോര്‍പറേഷന്‍ പരിധിയിലുള്ള ഏഴ് ഹോമിയോപ്പതി ക്ലിനിക്കുകളില്‍ പ്രത്യാശ പോസ്​റ്റ്​ കോവിഡ് ക്ലിനിക്കുകള്‍ മേയര്‍ പ്രസന്ന ഏണസ്​റ്റ്​ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷനല്‍ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ഹോമിയോപ്പതി ഡി.എം.ഒ ഡോ. സി.എസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു. പന്മന …

Read More »

സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 27 കേസുകള്‍ക്ക് പിഴയീടാക്കി….

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 27 കേസുകള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍ താലൂക്കിലെ നെടിയവിള, ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 68 കേസുകള്‍ക്ക് താക്കീത് നല്‍കി. താലൂക്കിലെ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പള്‍സ് ഓക്സീമീറ്ററുകള്‍ ബില്ല് നല്‍കാതെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൊട്ടാരക്കരയിലെ കരീപ്ര, കൊട്ടാരക്കര, മൈലം, …

Read More »

സം​ശ​യ​രോ​ഗം: കൊല്ലത്ത് ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; ഗൃ​ഹ​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും….

ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഗൃ​ഹ​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നു കു​ണ്ട​റ സി​ഐ. മ​ണ്‍​ട്രോ തു​രു​ത്ത് പെ​രു​ങ്ങാ​ലം എ​റോ​പ്പി​ല്‍ വീ​ട്ടി​ല്‍ എ​ഡ്വേ​ര്‍​ഡി​നെ​യാ​ണ് (40) ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. ഭാ​ര്യ വ​ര്‍​ഷ (26), മ​ക്ക​ളാ​യ അ​ലൈ​ന്‍ , ആ​ര​വ് എ​ന്നി​വ​രെ​യാ​ണ് വി​ഷം കു​ത്തി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മേ​യ് 11-നാ​യി​രു​ന്നു സം​ഭ​വം നടന്നത്. സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ വീ​ട്ടി​ല്‍ താ​മ​സി​ച്ചു വ​ന്ന വ​ര്‍​ഷ​യെ സം​ഭ​വ …

Read More »

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പുള്ള മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കേ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

Read More »

കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു; ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച പൂയപ്പള്ളി സ്വദേശിനി മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം തിരൂരില്‍ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം …

Read More »

ആശങ്ക ഒഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൂടി രോഗബാധ; 97 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. മലപ്പുറം 4320 എറണാകുളം 3517 തിരുവനന്തപുരം 3355 കൊല്ലം 3323 പാലക്കാട് 3105 കോഴിക്കോട് 2474 ആലപ്പുഴ 2353 തൃശൂര്‍ …

Read More »

മഴക്കെടുതി; കൊട്ടാരക്കരയില്‍ തകര്‍ന്നത് 52 വീടുകള്‍….

കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ വ്യാപകം. മൂന്നുദിവസത്തെ മഴയിലും കാറ്റിലും ഇതുവരെ 52 വീടുകള്‍ ഭാഗികമായി നശിച്ചു. 11,40,000 രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മൂന്ന് വീട് പൂര്‍ണമായി നശിച്ചു. നാല് കിണറുകളാണ് ഇടിഞ്ഞു വീണത്. ഒരു കാലിതൊഴുത്തും തകര്‍ന്നു. ഇതിന് 12000 രൂപയുടെ നഷ്ടമുണ്ടായെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിലും കാറ്റിലും അമ്ബലത്തുകാല വടക്കേവിള തെക്കേത്തില്‍ ബിജുവിന്റെ വീട്, പൂയപ്പള്ളി ഓട്ടുമല രാജേഷ് ഭവനില്‍ രാജമ്മയുടെ …

Read More »

കൊട്ടാരക്കരയിൽ ആരോരുമില്ലാ​ത്ത വയോധികക്ക്​ സഹായവുമായി പിങ്ക്​ പൊലീസ്​

കൊട്ടാരക്കര; മാസങ്ങളായി വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന വയോധിക വള്ളക്കടവ് സ്വദേശിനി പൊടിയമ്മ(84)ക്ക് സഹായഹസ്തവുമായി റൂറല്‍ പിങ്ക് പൊലീസ്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പൊടിയമ്മക്ക്​ മരുന്ന് വാങ്ങാനോ ചികിത്സിക്കുന്ന ഡോക്ടറെ കാണാനോ നിര്‍വാഹമില്ലാതെയായി. ഭര്‍ത്താവ് ഒരുവര്‍ഷം മുമ്ബ്​ മരിച്ചു. മകള്‍ വിവാഹം കഴിഞ്ഞ് വിദേശത്തും മകന്‍ ജോലി സംബന്ധമായി ചെന്നൈയിലും ആയതിനാല്‍ തനിച്ചാകുകയായിരുന്നു. മരുന്ന് തീര്‍ന്നതിനാല്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന്​ ചികിത്സ നടത്തിയ ആശുപത്രിയിലെ ബന്ധുവായ ജീവനക്കാരിയോട് വിവരം …

Read More »

കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍…

സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യക്കൊപ്പം ആശുപത്രിയില്‍ 17 ദിവസമായി ചികിത്സയിലായിരുന്നു ഇയാള്‍. ഭാര്യയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം …

Read More »

കാലവര്‍ഷാരംഭം: ജാഗ്രതാ നിര്‍ദേശവുമായി കൊല്ലം ജില്ലാ ഭരണകൂടം…

കാലാവര്‍ഷാരംഭത്തിന് സ്വീകരിക്കേണ്ട വകുപ്പുതല നടപടിക്രമങ്ങളില്‍ ജാഗ്രതാപൂര്‍ണമായ സമീപനം അനിവാര്യമെന്ന് കളക്ടര്‍. മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് പരാമര്‍ശം. കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും നോഡല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഡൊമിസിലറി കെയര്‍ സെന്ററുകളുടെ ഏകോപനവും രോഗികളുടെ റഫറല്‍ സംവിധാനവും കാര്യക്ഷമമാക്കണം. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ-മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. …

Read More »