Breaking News

Local News

കൊ​ല്ലം റെയില്‍വേ സ്​റ്റേഷനില്‍ 97 കുപ്പി വിദേശമദ്യം പിടികൂടി: പ​ട്ടാ​ള​ക്കാ​ര​നടക്കം രണ്ടുപേര്‍ പിടിയില്‍….

റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ നിന്ന് 97 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ബാം​ഗ്ലൂ​ര്‍- ക​ന്യാ​കു​മാ​രി ഐ​ല​ന്‍​റ് എ​ക്സ്പ്ര​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ 67 കു​പ്പി​ക​ളി​ലാ​യി 37 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി പ​ട്ടാ​ള​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. ആ​റ്റി​ങ്ങ​ല്‍ കാ​രി​ച്ചാ​ല്‍ സ്വദേശി അ​മ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നാം ന​മ്ബ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഫു​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജി​ന്​ സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ട്ട​യാ​ളി​ല്‍​നി​ന്ന് 37 കു​പ്പി​ക​ളി​ലാ​യി 26 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ഐ.​ടി പ്ര​ഫ​ഷ​ന​ലാ​യ ക​ഴ​ക്കൂ​ട്ടം സ്വദേശി അ​നി​ല്‍​കു​മാ​ര്‍ ആ​ണ് …

Read More »

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; 20,019 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. മലപ്പുറം 2121 എറണാകുളം 1868 …

Read More »

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റിയില്‍ മാത്രം 20 കേസുകള്‍…

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നും കുടുങ്ങിയത് നിരവധി പേര്‍. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മാത്രം 20 കേസുകളെടുത്തു. 22 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ലാപ്പ്‌ടോപ്പ്, കംമ്ബ്യൂട്ടര്‍, അനുബന്ധ സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്ത് ഫോറന്‍സിക്ക് പരിശോധനയ്ക്കായി അയച്ചു. സൈബര്‍ഡോമില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ, കരുനാഗപ്പളളി, ചവറ, തെക്കുംഭാഗം, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍, …

Read More »

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കൊല്ലത്ത് അഞ്ച് പേര്‍ അറസ്റ്റില്‍…

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി തുടര്‍ന്ന് പോലീസ്. കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് നടപടി. കൊല്ലം റൂറലില്‍ 17കാരന്‍ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. …

Read More »

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരും…

കൊല്ലം; ട്രോളിംഗ് നിരോധനം ആരംഭിക്കും മുമ്ബേ മത്സ്യവില പൊള്ളുന്നു. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇപ്പോള്‍ കാര്യമായി കോള് ലഭിക്കുന്നില്ല. നിരന്തരം കാലാവസ്ഥാ മുന്നറിയിപ്പ് വരുന്നതിനാല്‍ ദിവസങ്ങളോളം കടലില്‍ കിടക്കുന്ന ബോട്ടുകളില്‍ വലിയൊരു വിഭാഗം മത്സ്യബന്ധനത്തിന് പോകുന്നില്ല. വള്ളങ്ങള്‍ക്ക് അയല, കുറ്റ, ചെറിയ ചൂര, പരവ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്. ബോട്ടുകള്‍ക്ക് അയലയും കണ്ണന്‍കൊഴിയാളയും കിളിമീനുമാണ് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നമ്ബരിലെ അവസാനത്തെ ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; 209 മരണം; 24,003 പേര്‍ക്ക് രോഗമുക്തി….

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. ​രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2468 മലപ്പുറം 1980 …

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ….

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448 കൊല്ലം 2272 പാലക്കാട് 2201 തിരുവനന്തപുരം 2150 എറണാകുളം 2041 തൃശൂര്‍ 1766 ആലപ്പുഴ 1337 സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്ബതാം തിയ്യതി വരെ കടുത്ത നിയന്ത്രണങ്ങള്‍…Read more കോഴിക്കോട് 1198 കണ്ണൂര്‍ 856 കോട്ടയം 707 പത്തനംതിട്ട 585 കാസര്‍ഗോഡ് 560 ഇടുക്കി 498 വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കൊല്ലത്ത് കോവിഡ് ബാധിച്ചു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചെന്ന് അറിയിപ്പ്; വേദനയോടെ ബന്ധുക്കള്‍, സംസ്കാരത്തിന് ഒരുക്കങ്ങള്‍ നടത്തി ആംബുലന്‍സ് വന്നപ്പോള്‍ കണ്ടത്….

കൊല്ലത്ത് കോവിഡ് ബാധിച്ചു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചെന്ന് പൊലീസ്. സംസ്കാരത്തിന് ഒരുക്കങ്ങള്‍ നടത്തി ആംബുലന്‍സ് മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ക്ക് ശ്വാസം നേരെ വീണത്.  മരിച്ചെന്നു കരുതിയ വീട്ടമ്മ ചികിത്സയിലുണ്ടൈന്ന് അറിഞ്ഞപ്പോഴാണു പൊലീസിനു പറ്റിയ പിഴവ് വ്യക്തമായത്. നിലമേല്‍ കൈതക്കുഴി സ്വദേശിനിയായ 55 വയസുകാരിയായ വീട്ടമ്മ കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണില്‍ …

Read More »

കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ…

കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതേയും സെര്‍വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്.  ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ചുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്സ്‌ആപ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്ബനിയാണ് ടോള്‍ പിരിവ് …

Read More »

കൊല്ലത്ത് വ്യാജവാറ്റ് പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം ; എസ്.ഐയ്ക്ക് ഗുരുതര പരിക്ക്…

വ്യാജവാറ്റ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ എസ്. ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്ക് പറ്റിയ തെന്മല എസ്.ഐ ഡി ജെ ഷാലുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. പുനലൂര്‍ ഒറ്റക്കല്ലില്‍ പാറക്കടവ് എന്ന സ്ഥലത്ത് വ്യാജവാറ്റ് നടത്തുകയായിരുന്ന പ്രതികളെ പിടികൂടാനായി എത്തിയ സിഐയും സംഘത്തെയുമാണ് പ്രതികൾ ആക്രമിച്ചത്.

Read More »