Breaking News

Local News

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കൊവിഡ് ; 5 ജില്ലകളില്‍ 2,000 കടന്നു; 28 മരണം; സമ്ബര്ക്കത്തിലൂടെ രോഗം 20,088 പേർക്ക്..

സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 230 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 3251 എറണാകുളം 2515 മലപ്പുറം 2455 തൃശൂര്‍ 2416 തിരുവനന്തപുരം 2272 കണ്ണൂര്‍ 1618 പാലക്കാട് 1342 …

Read More »

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇതേതുടർന്ന് ബുധനാഴ്ച വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കൊല്ലം മുതല്‍ കാസര്‍കോഡ് വരെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ …

Read More »

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍; രണ്ടരവയസുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍…

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര സ്വദേശിനിയും മകനുമാണ് മരിച്ചത്. കൊല്ലത്ത് കട നടത്തുകയാണ് ഭർത്താവ്. വൈകിട്ട് മൂന്നുവരെയും …

Read More »

ആയിരം രൂപ കടം ചോദിച്ചതു നല്‍കിയില്ല; കൊല്ലത്ത് തര്‍ക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി; പ്രതി പിടിയില്‍…

ആയിരം രൂപ കടം ചോദിച്ചതു നല്‍കാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കോളേജ് വാര്‍ഡ് മുരുകന്‍ കോവില്‍ഭാഗം സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ചെമ്മന്തൂര്‍ പകിടിയില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെമ്മന്തൂരില്‍ നിന്നു കുതിരച്ചിറയ്ക്കു പോകുന്ന വഴിയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സുരേഷിനെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുത്തു. കൃത്യം …

Read More »

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്; 22 മരണം; 20,771 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മൂന്നു ജില്ലകളിൽ 2000 നു മുകളിലാണ് രോ​ഗികൾ. അഞ്ചു ജില്ലകളിൽ 1000 നു മുകളിലും. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോ​ഗികൾ. 3980 പേർക്കാണ് ഇവി‍ടെ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി. രോഗം സ്ഥിരീകരിച്ച്‌ …

Read More »

കൊല്ലത്ത് ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; കൊലപാതകം പുറത്തുകൊണ്ടു വന്നത് സ്വപ്നം; അ​മ്മ​യും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ല്‍…

അ​ഞ്ച​ല്‍ ഏ​രൂ​രി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സിനിമ കഥയില്‍ പോലും കാണാത്ത ട്വിസ്റ്റുകളും നിഗൂഢതകളും അഴിയുകയാണ് കൊല്ലം അഞ്ചലിലെ മിസിങ് കേസില്‍. ഏരൂര്‍ ഭാരതി പുരം സ്വദേശിയായ ഷാജിയെ രണ്ടുവര്‍ഷം മുന്‍പാണ് കാണാതായത്. ഇതേ തുടര്‍ന്ന് ഒരു മിസിങ് കേസാണ് പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ വീട്ടുകാര്‍ അധികം താല്‍പര്യം കാണിച്ചിരുന്നുമില്ല. …

Read More »

കോവിഡിൽ മുങ്ങി കേരളം; ഇന്ന്​ 19,577 പേര്‍ക്ക് സ്ഥിരീകരിച്ചു: 17,839 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 1275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്താണ്​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3212 പേര്‍ക്കാണവിടെ കോവിഡ്​ ബാധിച്ചത്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 2341 മലപ്പുറം 1945 …

Read More »

കൊല്ലം ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും…

കൊല്ലം ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷാ സമയം അവസാനിച്ച ശേഷമുള്ള സമ്ബര്‍ക്ക വ്യാപന സാധ്യത തടയാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ അവസാനിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളെ പലഘട്ടങ്ങളായി പുറത്തേക്ക് വിടണമെന്നും മാനദണ്ഡ പാലനം സംബന്ധിച്ച്‌ നടത്തുന്ന അനൗണ്‍സ്‌മെന്റുകള്‍ കാര്യക്ഷമമായിത്തന്നെ തുടരണമെന്നും …

Read More »

ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; അ​മ്മ​യും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ല്‍; കൊലപാതകം പുറത്തുകൊണ്ടു വന്നത് സ്വപ്നം…

അ​ഞ്ച​ല്‍ ഏ​രൂ​രി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സിനിമ കഥയില്‍ പോലും കാണാത്ത ട്വിസ്റ്റുകളും നിഗൂഢതകളും അഴിയുകയാണ് കൊല്ലം അഞ്ചലിലെ മിസിങ് കേസില്‍. ഏരൂര്‍ ഭാരതി പുരം സ്വദേശിയായ ഷാജിയെ രണ്ടുവര്‍ഷം മുന്‍പാണ് കാണാതായത്. ഇതേ തുടര്‍ന്ന് ഒരു മിസിങ് കേസാണ് പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ വീട്ടുകാര്‍ അധികം താല്‍പര്യം കാണിച്ചിരുന്നുമില്ല. …

Read More »

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതിയില്‍ ഹര്‍ജി…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി …

Read More »