താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്‌ആര്‍ടിസിയിലെ ശമ്ബളം നല്‍കാത്തതിനെയും പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാര്‍ സംസാരിച്ചത്. ‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം കൊടുത്തില്ല ഇതിനെല്ലാം …
Read More »വരുൺ കിഷന്റെ “മുഖരൻ ” ചെറുകഥ പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു..
പ്രശസ്ത നാടക നടനും സിനിമ നടനുമായ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയുടെ മകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ വരുൺ കിഷൻ രചിച്ച മുഖരൻ എന്ന ചെറുകഥ പ്രശസ്ത സിനിമ പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു . “മുഖരൻ ” എന്ന പുസ്തകം നമുക്കിടയിലെ മുഖങ്ങളെ തിരിച്ചറിയാനുള്ള ഒരു ചവിട്ടു പടിയാണ്. അച്ഛൻ മകളെയും സഹോദരങ്ങൾ സഹോദരങ്ങളെയും അങ്ങനെ സമൂഹത്തിനു പരസ്പരം മാംസ നിബദ്ധമല്ലാത്ത സ്നേഹ ബന്ധങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള പ്രചോദനം …
Read More »വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് കൊല്ലത്ത് വെച്ച് നടുറോഡിൽ ക്രൂര മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ
സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് നടുറോഡിൽ ക്രൂരമർദനം. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം പട്ടാപ്പകൽ ക്രൂരമായി കയ്യേറ്റം ചെയ്തത്. സംഭവത്തിൽ പരവൂർ പൂതക്കുളം എ എൻ നിവാസിൽ മനു (33), കാർത്തികയിൽ രാജേഷ് (34), രാമമംഗലത്തിൽ പ്രദീഷ് (30) എന്നിവരെ സംഭവത്തിന് പിന്നാലെ പോലീസ് പിടികൂടി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് …
Read More »റോഡിലെ ക്യാമറ കാണുമ്ബോള്‍ സ്പീഡ് കുറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എത്തി, സംസ്ഥാനത്ത് സ്ഥാപിക്കുന്നത് 700 ഓളം ക്യാമറകള്‍
സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകള്‍ കമ്ബ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം നിലവില്‍ വന്നു. കൊല്ലം ജില്ലയില്‍ മാത്രം 50 ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 80 കേന്ദ്രങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ …
Read More »ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയിട്ട് കിടന്നുറങ്ങി; ഒടുവില്‍ കൊല്ലത്ത് മോഷ്ടാവ് പിടിയിലായത് ഇങ്ങനെ..
ആളില്ലാത്ത വീട്ടില്‍ മോഷണത്തിന് കയറി ഒടുവില്‍ അവിടെത്തന്നെ കിടന്നുറങ്ങിയ മോഷ്ടാവിനെ പോലീസ് പിടികൂടി. മോഷ്ടിച്ച സാധനങ്ങളെല്ലാം കൊണ്ടുപോകാനായി പൊതിഞ്ഞു വച്ചതിന് ശേഷമാണ് കള്ളന്‍ കിടന്ന് ഉറങ്ങിയത്. ഒടുവില്‍ വീട്ടുടമയും പോലീസും എത്തി വിളിച്ചപ്പോഴാണ് മോഷ്ടാവ് എഴുന്നേല്‍ക്കുന്നത്. കുണ്ടറ പോലീസ് സ്‌റ്റേഷന്‍ ആശുപത്രിമുക്ക് തടത്തിവിള വീട്ടില്‍ റിട്ട.ജനറല്‍ വൈ.തരകന്റെ വീട്ടിലാണ് സംഭവം. പൂട്ടിയിട്ടിരുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തരകൻ എത്തുന്നത്. മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ ഒരു യുവാവ് …
Read More »കൊല്ലം ബൈപാസില്‍ വാഹനാപകടം; ലോറി ഡ്രൈവര്‍ മരിച്ചു
കൊല്ലം ബൈപ്പാസില്‍ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവര്‍ക്കും ഗുരുതര പരുക്കുകളുണ്ട്. ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരുക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക …
Read More »അത് മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത; കൊല്ലം പട്ടാഴി ക്ഷേത്രസന്നിധിയില്‍ സുഭന്ദ്രയ്ക്ക് വളകള്‍ ഊരി നല്‍കിയ സ്ത്രീയെ തിരിച്ചറിഞ്ഞു
പട്ടാഴിയിലെ ഉത്സവത്തിരക്കിനിടയിൽ സ്വർണമാല നഷ്‌ടമായ വീട്ടമ്മയ്‌ക്ക് സ്വന്തം വളകൾ ഊരി നൽകിയ സ്ത്രീയെ തിരിച്ചറിഞ്ഞതോടെ, വലിയൊരു സമസ്യക്ക് ഉത്തരമായിരിക്കുകയാണ്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. സ്വര്‍ണ മാല മോഷണം പോയതില്‍ സുഭന്ദ്രയുടെ വേദന കണ്ടായിരുന്നു സ്‌നേഹ സമ്മാനം. അതേസമയം ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്ന് ശ്രീലത പറഞ്ഞു. താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ നിന്നും ഒരാള്‍ നിലവിളിച്ചു കരയുന്നത് കണ്ടു. അവരോട് കാര്യം ചോദിച്ചപ്പോള്‍ താന്‍ …
Read More »ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം കഴിച്ച് കാഴ്ച നഷ്ടമായ ബാബു ദിവസങ്ങള്‍ക്കകം വീണ്ടും ഓട്ടോ സ്റ്റാന്‍ഡില്‍, അന്ന് എന്താണ് സംഭവിച്ചത് ?
മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് വിവാദമുയര്‍ത്തിയ യുവാവ് തെളിഞ്ഞ കാഴ്ചയുമായി ഓട്ടോ സ്റ്റാന്‍ഡില്‍ തിരികെയെത്തി. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയില്‍ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടത്. ഫെബ്രുവരി 23ന് എഴുകോണ്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം എക്‌സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് …
Read More »ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ മെഗാ തൊഴില്‍ മേള ആരംഭിച്ചു…
വ്യവസായ വകുപ്പും ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയും സംയുക്തമായി നടത്തപ്പെടുന്ന സ്പെക്ട്രം 2022 ജോബ് ഫയെര്‍-ന്‍റെ ഉദ്ഘാടനം മാര്‍ച്ച് 10 രാവിലെ 9 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ അഡ്വ. സുമലാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം-കൊല്ലം ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് മേധാവി ശ്രീ.ബി.ഹരേഷ് കുമാര്‍, കൊല്ലം വനിത ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ ശ്രീ. അജയകുമാര്‍, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ പിറ്റിഎ പ്രസിഡന്‍റ ശ്രീ. ജോണ്‍ എസ്, വൈസ് പ്രിന്‍സിപ്പാള്‍ ശ്രീ …
Read More »ശാസ്താംകോട്ട തടാകത്തിലെ വെള്ളം ധൈര്യമായി കുടിക്കാം; മാലിന്യമില്ലെന്ന് പഠന റിപ്പോര്‍ട്ട്
സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിലെ വെള്ളത്തില്‍ കാര്യമായ മാലിന്യമൊന്നുമില്ലെന്ന് പഠന റിപ്പോര്‍ട്ട്. തടാക ജലത്തിലെ സൂക്ഷ്മജീവി നിലവാരം സുരക്ഷിതവും കുടിവെള്ള മാനദണ്ഡങ്ങളുടെ പരിധിക്കുള്ളിലുമാണ്. ഈ തടാകത്തില്‍ മനുഷ്യ വിസര്‍ജ്യങ്ങളില്‍നിന്നുള്ള ബാക്ടീരിയകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്. കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ കേന്ദ്രം (സിഫ്റ്റ്) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. സിഫ്റ്റിലെ മൈക്രോ ബയോളജി വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. ടോംസ് …
Read More »