Breaking News

ദൈവം എന്റെ കൂടെയുണ്ട്; മന്ത്രിയാകാത്തത് ഏറ്റവും വലിയ ഭാഗ്യമെന്ന് കെ ബി ഗണേഷ് കുമാര്‍

താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്‌ആര്‍ടിസിയിലെ ശമ്ബളം നല്‍കാത്തതിനെയും പരിഹസിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാര്‍ സംസാരിച്ചത്.

‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം കൊടുത്തില്ല ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടിവന്നേനെ.

എന്റെ കൂടെ ദൈവമുണ്ട് എന്ന കാര്യം മനസിലായല്ലോ. ഞാന്‍ മന്ത്രിയായില്ല എന്ന് പറഞ്ഞ് വിഷമിച്ചവര്‍ തന്നെ എന്നെ കുറ്റം പറഞ്ഞേനെ. കെഎസ്‌ആര്‍ടിസിയുടെ അവസാനം കുറിച്ച ഗണേഷ് കുമാര്‍ എന്ന് പറയിപ്പിക്കാനുള്ള അവസരം ഉണ്ടായില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൃപയാണ്.’- ഗണേഷ് കുമാര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …