Breaking News

കേരളത്തിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് മലപ്പുറം സ്വദേശി..

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണ. മലപ്പുറത്ത് കഴിഞ്ഞ ദിവസം നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെയ്‌നിലായിരുന്നു. ക്വാന്റെയ്‌നില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന്

ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സ്രവ സാമ്ബിള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കും

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …