തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും അറിയില്ലെന്നും 60 പേരെ കൂടി ഭാരവാഹി പട്ടികയിൽ ചേർത്തത് ആലോചിക്കാതെയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനമനുസരിച്ച് പട്ടിക നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും സംവരണം കർശനമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പുനഃസംഘടന അനിശ്ചിതമായി വൈകുന്നതിന് എല്ലാവരും …
Read More »കണ്‍കറന്റ് ലിസ്റ്റ് നിയമ നിർമാണം; കേന്ദ്ര അനുമതി ഒഴിവാക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമ്മാണത്തിന് അധികാരമുള്ള കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രത്തിന്‍റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസ്സിലെ റൂൾ 49 (2) ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നിയമം പാസാക്കാം. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്‍റെ അനുമതി …
Read More »ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു
തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നൂറുകണക്കിന് പേജുള്ള റിപ്പോർട്ടുകളല്ല, യുദ്ധകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രക്രിയയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. കൊച്ചിയിലടക്കം സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ …
Read More »മദ്യനയ അഴിമതിക്കേസ്; കെസിആറിന്‍റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ …
Read More »ജെൻ്റർ ന്യൂട്രാലിറ്റി പരാമർശം; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദൻ
എറണാകുളം: ഇ.പി ജയരാജൻ്റെ ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പോലീസിന് തിരിച്ചറിയാൻ ബുദ്ധിമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടായിട്ടും കേന്ദ്രം വനിതാ സംവരണ ബിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് പങ്കില്ല. പാർട്ടി …
Read More »എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവം; പരിഹസിച്ച് കെ.എം ഷാജി
മേൽപ്പറമ്പ്: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടതിന് മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും ഷാജി ചോദിച്ചു. മൈക്ക് നല്ലതായതുകൊണ്ടാണ് ആളുകൾ ഒത്തുകൂടുന്നതെന്നാണ് ഗോവിന്ദൻ മാഷ് കരുതിയത്. മൈക്ക് നല്ലതായതുകൊണ്ടല്ല, മറിച്ച് പറയുന്നവനും അവന്‍റെ പാർട്ടിയും നല്ലതായതുകൊണ്ടാണ്. പരിപാടിയിൽ ആരും …
Read More »അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ …
Read More »ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു: വി.ഡി. സതീശൻ
കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെപ്പോലെ പോലീസിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഒളിച്ചോടില്ല. ഒരു പോലീസുകാരന്‍റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യും. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വേദിയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഏഷ്യാനെറ്റ് റിപ്പോർട്ടറെക്കുറിച്ച് ആരും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത്. മാധ്യമപ്രവർത്തകന്‍റെ …
Read More »ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് തകർത്തു: കെ സുധാകരന്‍
തിരുവനന്തപുരം: സർവകലാശാലകളിൽ വി.സിമാരും കോളേജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാതെ ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തകര്‍ത്തെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സി.പി.എമ്മിന് അവർക്കിഷ്ടമുള്ള കുഴിയാനമാരെ സർവകലാശാലകളിൽ വി.സിമാരായും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ കോളേജുകളും പ്രതിസന്ധിയിലായി. അനധികൃത നിയമനങ്ങളും അഴിമതിയും എല്ലായിടത്തും വ്യാപകമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നതിൽ മനംമടുത്ത് പതിനായിരക്കണക്കിന് കുട്ടികളാണ് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പയുമായി …
Read More »ആർഎസ്എസ് മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള സംഘടന: രാഹുൽ ഗാന്ധി
ലണ്ടന്‍: ആർഎസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം പൂർണ്ണമായും മാറി. ആർ.എസ്.എസ് എന്ന ഒരൊറ്റ സംഘടനയാണ് ഇതിന് കാരണം. മൗലികവാദവും ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു. മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ …
Read More »