Breaking News

Politics

കൊടകര കുഴല്‍പ്പണ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസുകളുടെ ഒത്തുതീർപ്പിനായിരുന്നെങ്കിൽ സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നു എന്ന് വി.ഡി സതീശന്‍. കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും വച്ച്‌ വിലപേശി ഒത്തുതീര്‍പ്പാക്കുന്നതിനാണ് പ്രധാനമന്ത്രിയെ കണ്ടത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണെങ്കില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നുവെന്നും സതീശന്‍ പരിഹസിച്ചു. കൊടകര കേസില്‍ ഹൈക്കോടതി പറഞ്ഞപോലെ നിഗൂഢതകള്‍ തെളിയാനുണ്ട്. ജിഎസ്.ടിയുമായി ബന്ധപ്പെട്ടതോവാക്‌സിനുമായി ബന്ധപ്പെട്ടതോ നാഷണല്‍ ഹൈവേ വികസനമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല പോയത്. കോവിഡ് പ്രതിരോധ ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രിയെ …

Read More »

ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം: പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു…

കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനായ ബിജുവിന് വെട്ടേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പെച്ചു. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുതുക്കി നിശ്ചയിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച്‌ 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ …

Read More »

തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ…

തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ. തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം. ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും തമിഴ് ജനത ഒറ്റക്കെട്ടായി എതിർക്കുമെന്നും കമൽ പറഞ്ഞു. തമിഴ്നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. വാർത്തകൾ …

Read More »

ക്യൂബയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്ക’; ക്യൂബൻ ജനതയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച മാരക പ്രശ്‌നങ്ങളാണ് ക്യൂബ ഇന്ന് നേരിടുന്നതെന്ന് സിപിഐഎം. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും സിപിഐഎം വ്യക്തമാക്കി. സിപിഐഎം പ്രസ്താവന ഇങ്ങനെ അറുപത് വര്‍ഷത്തിലേറെയായി ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ മനുഷ്യത്വഹീനവും കുറ്റകരവുമായ ഉപരോധം അമേരിക്ക പിന്‍വലിക്കണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച …

Read More »

ചര്‍ച്ച പാളി : നാളെ മുതൽ കടകള്‍ തുറക്കും; തടഞ്ഞാല്‍ നേരിടുമെന്നും വ്യാപാരികള്‍, നടപടി എന്ന് കളക്ടറും

സര്‍ക്കാരും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനമുണ്ടായില്ല . വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. തുറന്നാല്‍ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടറും വ്യക്തമാക്കി . ഇതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. എന്തുവന്നാലും കടകള്‍ നാളെ തുറക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. 14 …

Read More »

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പ്​: നരേന്ദ്ര മോദിക്ക്​ ഒത്ത എതിരാളി ശരദ് പവാര്‍ ​എന്ന് ശിവസേന..

2024 ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്​​ നേരിയ സാധ്യത മാത്രമാണ്​ ഉള്ളതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ചേര്‍ന്ന എതിരാളി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാറാണെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​. ‘ശക്​തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിനൊരു നേതാവില്ല. എല്ലാ പാര്‍ട്ടികളും കൂടി തെരഞ്ഞെടുപ്പില്‍ ശക്​തമായ പോരാട്ടം നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തണം’ -സഞ്​ജയ്​ റാവത്ത്​ പ്രതികരിച്ചു . മുതിര്‍ന്ന …

Read More »

കൊടകര കേസില്‍ നടക്കുന്ന അന്വേഷണം വിചിത്രമെന്ന് കെ സുരേന്ദ്രന്‍…

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പങ്കുവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കോള്‍ ലിസ്റ്റിലെ ആളുകളെ കുറിച്ച് ചോദിച്ചു. പാര്‍ട്ടിയെ ഒരുതരത്തിലും ബന്ധിപ്പിക്കാനാകില്ലെന്നായിട്ടും രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും സുരേന്ദ്രന്‍. …

Read More »

കോൺഗ്രസ് വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രം​ഗത്ത്. വ്യാപാരികളുടെ ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും സുധാകരൻ പറഞ്ഞു. വ്യാപാരികൾക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല …

Read More »

‘വിരട്ടി ഭരിക്കാൻ നോക്കേണ്ടെ’; വ്യാപാരികൾക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിരട്ടി ഭരിക്കാൻ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികൾ നാളെ കടകൾ തുറന്നാൽ പ്രതിപക്ഷം അവർക്കൊപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ – എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. …

Read More »