Breaking News

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പ്​: നരേന്ദ്ര മോദിക്ക്​ ഒത്ത എതിരാളി ശരദ് പവാര്‍ ​എന്ന് ശിവസേന..

2024 ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്​​ നേരിയ സാധ്യത മാത്രമാണ്​ ഉള്ളതെങ്കിലും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ചേര്‍ന്ന എതിരാളി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാറാണെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​.

‘ശക്​തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിനൊരു നേതാവില്ല.

എല്ലാ പാര്‍ട്ടികളും കൂടി തെരഞ്ഞെടുപ്പില്‍ ശക്​തമായ പോരാട്ടം നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തണം’ -സഞ്​ജയ്​ റാവത്ത്​ പ്രതികരിച്ചു . മുതിര്‍ന്ന നേതാവെന്ന നിലയില്‍ ശരദ്​ പവാറായിരിക്കും 2024 ല്‍ പ്രതിപക്ഷത്തിന്‍റെ മുഖമെന്ന്​ ശിവസേന എം.പി വ്യക്തമാക്കി.

‘പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താന്‍ ശരദ്​ പവാറിനെ പോലെ ഒരാള്‍ യു.പി.എ അധ്യക്ഷനായി വരണം. അദ്ദേഹത്തിന്‍റെ നേതൃത്വം എല്ലാവര്‍ക്കും സ്വീകാര്യമാണ്​’ -സഞ്​ജയ്​ റാവത്ത്​ കൂട്ടിച്ചേര്‍ത്തു.

2019 ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് ​ പിന്നാലെ ബി.ജെ.പിയുമായി ഇടഞ്ഞ്​ നിന്ന ശിവസേനയെ കൂട്ട്​പിടിച്ച്‌​ സര്‍ക്കാര്‍ രൂപീകരിച്ച പവാറിന്‍റെ തന്ത്രം വിജയിച്ചിരുന്നു. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ്​ സഖ്യമായ മഹാ വികാസ്​ അഖാഡിയാണ്​ നിലവില്‍ മഹാരാഷ്​ട്ര ഭരിക്കുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …