Breaking News

Politics

കോണ്‍ഗ്രസ് നേതാക്കള്‍ സി പി എമ്മിലേക്ക്? നേതാക്കള്‍ താല്‍പ്പര്യമറിയിച്ചെന്ന് ജോസ് കെ മാണി….

നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ താല്‍പ്പര്യം അറിയിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തില്‍ നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താല്‍ ജോസ് കെ മാണി തയ്യാറായിട്ടില്ല. ജോസഫ് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെയും അണികളെയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് …

Read More »

സി.കെ. ജാനുവിന് പണം നല്‍കിയിട്ടില്ല, ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാകാമെന്ന് കെ. സുരേന്ദ്രന്‍

സി.കെ. ജാനുവിന് അവരുടെ ആവശ്യത്തിനായി താന്‍ പണം നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. എന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായി സംസാരിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാനുവുമായി സംസാരിക്കുകയോ അവരുടെ ആവശ്യത്തിനായി പണം നല്‍കുകയോ ചെയ്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യവസ്ഥാപിതമായി രീതിയില്‍ പണം നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ …

Read More »

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടിയും 5 നിയമസഭ സീറ്റും, കേന്ദ്രമന്ത്രി സ്ഥാനവും; നല്‍കിയത് 10 ലക്ഷം; ഫോണ്‍ സംഭാഷണം ശരിവച്ച്‌ ജെആര്‍പി ട്രഷറര്‍ പ്രസീത…

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത. എന്നാല്‍ ഇതുസംബന്ധിച്ച്‌ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്ബത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള  ഫോണ്‍ സംഭാഷണം …

Read More »

നിയമസഭയില്‍ ബഹളം; പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തി പ്രതിപക്ഷ പരാമര്‍ശം…

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് എം എല്‍ എ കെ ബാബുവാണ് മുഖ്യമന്ത്രിയേയും മകളുടെ ഭര്‍ത്താവിനേയും ബന്ധപ്പെടുത്തി സംസാരിച്ചത്. മക്കള്‍ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ബാബുവിന്റെ പരിഹാസം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താന്‍ കുറ്റം പറയില്ലെന്നും തൃപ്പൂണിത്തുറ എം എല്‍ എ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ എം എല്‍ എയുടെ പ്രസംഗത്തിന് …

Read More »

രാജ്യം കോവിഡ് മുക്തമാക്കാന്‍ വാക്സിന്‍ സൗജന്യമാക്കണം; രോ​ഗക്കിടക്കയില്‍ നിന്ന് ശശിതരൂർ….

കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്സിന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയാറാകണം. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്റര്‍ വിഡിയോയിലൂടെ പറഞ്ഞു. ‘ഞാന്‍ കോവിഡ് ബാധിച്ച്‌ രോഗക്കിടക്കയിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ല. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന …

Read More »

അവശ്യസാധനങ്ങള്‍ക്ക്‌ വിലകൂടുന്നു ; ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി…

ഇന്ധനവില വർധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിതമായി ഇന്ധനവില വർധിപ്പിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സി എച്ച്‌ കുഞ്ഞമ്ബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ക്രൂഡോയിലിന് അന്താരാഷ്ട്ര കമ്ബോളത്തിൽ വില കുറയുമ്ബോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും …

Read More »

ഈ മാസം ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ഈ മാസം ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 28,44,000 ഡോസ് വാക്സിന്‍ ഈ മാസം ലഭ്യമാകും. ഇതില്‍ 24,54,000 ഡോസ് കോവിഷീല്‍ഡ് ആണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരുടെയും കുത്തിവെപ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ പ്രത്യേകം ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ വാക്സിന്‍ വില വര്‍ധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം …

Read More »

ബ്ലാക് ഫംഗസ്: കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി…

കൊവിഡ് വ്യാപനത്തോടൊപ്പം രാജ്യത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ബ്ലാക് ഫംഗസ് രോഗ ചികില്‍സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ചോദ്യങ്ങള്‍. ട്വിറ്ററിലാണ് വയനാട് എംപി രാഹുല്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ”ബ്ലാക് ഫംഗസ് രോഗബാധയെക്കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്തത്?, രോഗികള്‍ക്ക് ഈ മരുന്ന് ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?, സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ …

Read More »

അപക്വമായ നടപടി ; പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരം -കെ. സുരേന്ദ്രന്‍…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭ പാസാക്കിയ പ്രമേയം പരിഹാസ്യമാണ്. സഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയെ ഉപയോഗിച്ച്‌ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെയോ കോടതിയെയോ സമീപിക്കാം. അപക്വമായ നടപടികളാണു നിയമസഭയില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More »

ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകും; ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശിവസേന.

തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അത് കാരണമാകുമെന്നും ശിവസേന പറയുന്നു. ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബീഫ് നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ അത് വലിയ അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതിന് രാജ്യം മുഴുവന്‍ വില നല്‍കേണ്ടിവരുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ലക്ഷദ്വീപിന്റെ വികസനത്തിന് ആരും എതിര് നില്‍ക്കുന്നില്ലെന്നും …

Read More »