Breaking News

ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകും; ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശിവസേന.

തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അത് കാരണമാകുമെന്നും ശിവസേന പറയുന്നു.

ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബീഫ് നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഏകപക്ഷീയമായി

തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ അത് വലിയ അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതിന് രാജ്യം മുഴുവന്‍ വില നല്‍കേണ്ടിവരുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ലക്ഷദ്വീപിന്റെ വികസനത്തിന് ആരും എതിര്

നില്‍ക്കുന്നില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. വികസനത്തിന്റെ പേരു പറഞ്ഞ് മറ്റ് അജണ്ടകള്‍ നടപ്പാക്കുന്നതിനെയാണ് പ്രദേശവാസികള്‍ എതിര്‍ക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒന്നായിരിക്കണം.

ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ലക്ഷദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുമ്ബോഴാണ് സംശയങ്ങള്‍ ഉടലെടുക്കുന്നതെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു. അതിന്റെ പേര് പറഞ്ഞ് നടപ്പാക്കുന്ന മറ്റ് അജണ്ടകളെയാണ് എതിര്‍ക്കുന്നതെന്നും ശിവസേന വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …