മഹിള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറഞ്ഞു. …
Read More »കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി വേറെയില്ല; സ്മൃതി ഇറാനി..
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി വേറെയില്ലെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സ്മൃതി വിമര്‍ശിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരായ മറ്റാരുമില്ല. ദരിദ്രരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. മഴ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവര്‍ക്ക് മിന്നലേറ്റ് പരിക്ക് (വീഡിയോ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികള്‍ …
Read More »ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…
കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. മഴ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവര്‍ക്ക് മിന്നലേറ്റ് പരിക്ക് (വീഡിയോ) കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ …
Read More »പത്ത് മാസത്തിന് ശേഷം ശോഭാ സുരേന്ദ്രന്‍ ബിജെപി വേദിയില്‍; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്…
പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ വീണ്ടും സാന്നിധ്യം അറിയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പത്ത് മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തിയത്. തൃശൂരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭ എത്തിയത്. ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും …
Read More »രാഷ്ട്രീയത്തിലേക്കില്ലെന്നു രജനീകാന്ത്; പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി താരം…
രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയ കാരണം വ്യക്തമാക്കി രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നുവെന്നാണു താരത്തിന്റെ വിശദീകരണം. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. മക്കള്‍ സേവൈ കക്ഷി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പാര്‍ട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം …
Read More »ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി ആര്യ മേയര്‍ കസേരയില്‍…
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില് ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ …
Read More »കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി…!!
ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. വടക്കൻ കേരളത്തിൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്ബോൾ എൻഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്. താനൂരിൽ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം. തളിപ്പറമ്ബ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാൽക്കുളങ്ങര , തൃച്ചംബരം എന്നീ വാർഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
Read More »വാഹനറാലികൾ ഒഴിവാക്കണം; വിജയാഹ്ലാദത്തിന് ആൾക്കൂട്ടവും പാടില്ല…
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍. 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണല്‍ ദിനത്തിലും തുടരണമെന്നു കളക്ടര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. …
Read More »കർഷക സമരം; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഒരടിപോലും പിന്നോട്ടില്ല…
ഡിസംബർ എട്ടിന് ഭാരത് ബന്ദ്. കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർകാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. നിയമഭേദഗതി സംസ്ഥാനത്ത് ഇന്ന് 5718 പേർക്ക് കൊവിഡ്; 29 മരണം; 4991 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം… Read more പിൻവലിക്കുന്നതിൽ …
Read More »അഭ്യൂഹങ്ങള്‍ക്ക് വിരാമം; രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഉടൻ ; പുതുവർഷത്തിൽ നിലവില്‍ വരും…
നടന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. ജനുവരി ഒന്നിന് നിലവില്‍ വരുമെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്ബായിരിക്കും ഇത്. ആത്മീയ-മതേതര രാഷ്ട്രീയമാണ് പാര്‍ട്ടി മുന്നോട്ടു വക്കുകയെന്നും തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും രജനികാന്ത് പറഞ്ഞു. രജനിയുടെ ട്വീറ്റ് ഇങ്ങനെ; ‘തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. ജാതി മത പരിഗണനകളില്ലാത്ത, സത്യസന്ധവും അഴിമതി രഹിതവുമായ ആത്മീയ …
Read More »