Breaking News

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പി​ന്‍​മാ​റ്റത്തിന്റെ കാരണം വ്യക്തമാക്കി താരം…

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ല്‍ ​നി​ന്ന് പി​ന്‍​മാ​റിയ കാരണം വ്യക്തമാക്കി ര​ജ​നീ​കാ​ന്ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്‍​മാ​റു​ന്നു​വെ​ന്നാ​ണു താരത്തിന്റെ വി​ശ​ദീ​ക​ര​ണം. വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ല്‍ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച്‌ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ദുഃ​ഖി​ക്കാ​ന്‍ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു.

മ​ക്ക​ള്‍ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ര്‍​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നുമായിരുന്നു നേരത്തെ രജനി വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച 70കാരനായ രജനിയെ രക്ത സമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഒരാഴ്ച പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …