ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദനീയമായ കാലപരിധി 24 ആഴ്ചയാക്കി ഉയര്‍ത്താനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. നേരത്തെ ഇത് 20 ആഴ്ചയായിരുന്നു. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? അതായത് അഞ്ച് മാസം. 20 …
Read More »നിയന്ത്രിതമായി സൗജന്യസേവനങ്ങള്‍ നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരം -കെജ്രിവാള്..
ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിയന്ത്രിതമായ തോതില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാണെന്നും അതുവഴി പാവങ്ങള്‍ക്കെല്ലാം കൂടുതല്‍ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു. കെജ്രിവാള് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും സൗജന്യം നല്‍കി വോട്ടര്‍മാരെ വശീകരിക്കുകയാണെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി വിമര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സൗജന്യസേവനങ്ങള്‍ ബജറ്റിനെയോ നികുതിയെയോ ബാധിക്കില്ലെന്ന് …
Read More »യുഎപിഎ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ല: ഇ.പി.ജയരാജന്‍..!
പന്തീരങ്കാവ് യുഎപിഎ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഹനന്‍ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി പി മോഹനന്‍ രംഗത്ത് …
Read More »അവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ്; സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ല -മന്ത്രി എ.കെ. ബാലന്‍..!
സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍. സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ തര്‍ക്കമില്ലെന്നും പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എന്തെങ്കിലുമൊരു ഭരണ പ്രതിസന്ധിയുള്ളതായി ആരും ധരിക്കേണ്ട. ഓര്‍ഡിനന്‍സിന് ചില അപാകതകളുണ്ടെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്. എങ്കില്‍ അവ കൂടി പരിഹരിച്ചാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുക -മന്ത്രി ബാലന്‍ …
Read More »കേരളത്തെ ശ്വാസം മുട്ടിക്കുന്നു: വായ്പാ വെട്ടിക്കുറച്ചതിനെതിരെ തോമസ് ഐസക്..!
കേരളത്തിനുള്ള വായ്പാ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു, നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. …
Read More »കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും; ബജറ്റ് സമ്മേളനം രണ്ടുഘട്ടങ്ങളായി..
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. ജനുവരി 31മുതല്‍ ഫെബ്രുവരി 11രെ ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം മാര്‍ച്ച് രണ്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില …
Read More »കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനം, വ്യവസായത്തിന് അനുകൂലം: മുഖ്യമന്ത്രി പിണറായി വിജയന്‍..
കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണെന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷമില്ലാത്ത, നല്ലരീതിയില്‍ ക്രമസമാധാനം പാലിച്ചുപോകുന്ന ഒരു സംസ്ഥാനമാണു കേരളം. ഇന്ത്യയിലെ ഏതു സംസ്ഥാനങ്ങളേക്കാളും വിദ്യാസമ്പന്നരായ ആളുകളാണു കേരളത്തിലേത്. ഇത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ ഘടകമാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം നീതി ആയോഗ് കേരളത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളതെന്നും …
Read More »ഗള്‍ഫ് മേഖലയിലെ സാഹചര്യം ഇന്ത്യ ഗൗരവമായി നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി വി.മുരളീധരന്
ഇറാന്-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇറാന് വിദേശകാര്യ മന്ത്രിയുമായും അമേരിക്കന്‍ സ്റ്റേററ് സെക്രട്ടറിയുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കേന്ദമന്ത്രി എസ്.ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും മുരളീധരന് അറിയിച്ചു.
Read More »ഭാരത് ബന്ദിനിടെ ബംഗാളില്‍ എസ്‌എഫ്‌ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം..!
ഭാരത് ബന്ദിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്‍ദ്വാന്‍ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷം. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടയുകയും വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി …
Read More »