Breaking News

World

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള പബ്ബിൻ്റെ അവശേഷിപ്പുകൾ; പുരാതന ഫ്രിഡ്ജും, ഓവനും കണ്ടെത്തി

ഇറാഖ്: ബി.സി. 2,700 കാലഘട്ടത്തിൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകർ. 5,000 വർഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭക്ഷണശാലയ്ക്ക് സമീപം ഭക്ഷണം തണുപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പുരാതന ഫ്രിഡ്ജും കണ്ടെത്തി. കൂടാതെ ഒരു ഓവൻ, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ബെഞ്ചുകൾ, പുരാതന ഭക്ഷണാവശിഷ്ടങ്ങൾ, 5,000 വർഷം പഴക്കമുള്ള മുറി എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്കുപടിഞ്ഞാറായി ഉറൂക്ക് നഗരത്തിന്‍റെ കിഴക്ക് …

Read More »

കഴുതയിറച്ചിയും തോലും സ്വകാര്യഭാഗങ്ങളും മരുന്നിന്; ലക്ഷ്യം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍

കഴുത മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകളുടെ പ്രധാന വിപണികളാണ് ചൈനയും ദക്ഷിണ കൊറിയയും. മാംസം മാത്രമല്ല കഴുതയുടെ തോലും സ്വകാര്യഭാഗങ്ങളും ഉൾപ്പെടെ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളാണ് ഇത്തരത്തിൽ തയ്യാറാക്കുന്നത്. കഴുത മാംസം കൊണ്ട് മരുന്നുകൾ തയ്യാറാക്കുന്ന പ്രധാന മറ്റൊരു പ്രധാന രാജ്യമാണ് കെനിയ. കെനിയയിലെ നൈവാഷ, മൊഗോട്ടിയോ, ലോഡ്വാർ എന്നിവിടങ്ങളിൽ കഴുതകളെ കൊല്ലുന്നതിനായി പ്രത്യേക അറവുശാലകളുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കഴുത മാംസത്തിൽ …

Read More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒരിക്കലും കൈവിടില്ല; യുക്രെയ്ന്‍ വിട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കി റഷ്യ; സ്വാഗതം ചെയ്ത് റഷ്യന്‍ പ്രതിനിധി

യുദ്ധം കാരണം യുക്രെയ്ന്‍ വിടേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ അവസരമൊരുക്കി റഷ്യ. ഇരു രാജ്യങ്ങളിലെയും പാഠ്യ പദ്ധതികള്‍ ഒന്നാണെന്നും യുക്രെയ്‌നില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റഷ്യയില്‍ പഠനം തുടരാമെന്നും റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലേഗ് അവ്ദീവ് അറിയിച്ചു. ചെന്നൈയില്‍ വെച്ച്‌ നടന്ന പരിപാടിയിലാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ന്‍ വിട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ വിദ്യാഭ്യാസം തുടരാനാകും. കാരണം റഷ്യയിലെ മെഡിക്കല്‍ സിലബസ് …

Read More »

ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഒരു വിഷമാണ്, ഒരു ചെറിയ തുളളിയുടെ വില പതിനായിരം

ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരയേുളളൂ. അത് തേളിന്റെ വിഷമാണ്. ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള്‍ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍. ശാസ്ത്രീയമായ കാരണങ്ങളാണ് തേള്‍ വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള്‍ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ …

Read More »

പുറത്താക്കിയതില്‍ സന്തോഷം; ട്വിറ്റര്‍ പുറത്താക്കിയ ഇന്ത്യന്‍ ജീവനക്കാരന്‍ പറയുന്നത് ഇങ്ങനെ

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വലിയ അഴിച്ചുപണിയാണ് നടക്കുന്നത്. ട്വിറ്ററില്‍ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. ട്വിറ്ററില്‍ നിന്ന് പലര്‍ക്കും ഇമെയിലുകള്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അറിയിപ്പും നല്‍കാതെയാണ് പിരിച്ചുവിടുന്നത്. മസ്‌കിനെതിരെ പലരും കോടതിയെയും സമീപിച്ച് കഴിഞ്ഞു. തൊഴിലാളി നിയമങ്ങള്‍ എല്ലാം ട്വിറ്റര്‍ ലംഘിച്ചുവെന്നാണ് പരാതി. എന്നാല്‍ ഒരു ഇന്ത്യന്‍ യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. പിരിച്ചുവിട്ടിട്ടും അതില്‍ പരാതിയില്ലെന്നാണ് യുവാവ് …

Read More »

‘ഇന്ത്യയിലേക്ക് നോക്കിക്കേ, എന്തോരം കഴിവുള്ള മനുഷ്യരാ’; ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ”നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ” -പുടിന്‍ പറഞ്ഞു. കൂടാതെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും ഇന്ത്യക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിന്‍ പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കവേയാണ് പുടിന്റെ പ്രസംഗം. ഇന്ത്യക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രശംസിച്ചു. “ഇന്ത്യ അതിന്റെ വികസനത്തിന്റെ …

Read More »

മുട്ട് വിറച്ച് ചൈന; ഇന്ത്യന്‍ പ്രതിരോധ മിസൈല്‍ പരീക്ഷണത്തില്‍ വിറച്ച്‌ വീണ്ടും ചാരക്കപ്പലയച്ച്‌ ഷീ ജിന്‍പിംഗ്

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ പരിഭ്രാന്തരായി ചൈന. മിസൈല്‍ പരീക്ഷണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചാരക്കപ്പല്‍ അയച്ചിരിക്കുകയാണ് ചൈന. ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 6 ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച്‌ നിരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലിവില്‍ ഈ കപ്പല്‍ ബാലി തീരത്തിലാണ് ഉള്ളത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യുവാന്‍ വാംഗ് 6 എന്ന കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ …

Read More »

അപേക്ഷകരുടെ എണ്ണം കൂടുന്നു; ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ തുറന്നു…

ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്‍റര്‍ ആരംഭിച്ചത്. ലണ്ടന്‍ സെന്‍ററില്‍ മേരിലെബോണിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്‍റര്‍ ബുധനാഴ്ച ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. വിഎഫ്‌എസ് ഗ്ലോബല്‍ ആണ് വിസ കേന്ദ്രം നടത്തുക. ഇതോടെ ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന …

Read More »

മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന 39 കാരന് ഗുരുതര രോഗം…

മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന പിതാവിന് ഗുരുതര രോഗം കണ്ടെത്തി. ചൈനയിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകളെ കടിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ഞണ്ടിനെ ജീവനോടെ തിന്നത്. ഇതിനു ശേഷം ഇയാളുടെ നെഞ്ച്, ഉദരം, കരള്‍, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന അണുബാധ കണ്ടെത്തുകയായിരുന്നു. കിഴക്കന്‍ ചൈനയിലെ സെജിയാങ്ങില്‍ നിന്നുള്ള ലു എന്നയാളെയാണ് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പറയുന്നു. ഞണ്ടിനെ ഭക്ഷിച്ച്‌ രണ്ട് മാസത്തിനു …

Read More »

തോന്നുന്നപോലെ കൊറോണ ലോക്ഡൗണ്‍; എന്ത്ചെയ്യണമെന്നറിയാതെ ചൈനയിലെ പൗരന്മാര്‍; തൊഴിലിടങ്ങളില്‍ നിന്നും വേലിചാടി രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊറോണ ചൈനയില്‍ വ്യാപകമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന വ്യവസായ ശാലകളില്‍ നിന്ന് വേലിചാടി തൊഴിലാളികള്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഷീ ജിന്‍ പിംഗ് ഭരണകൂടത്തെ വെട്ടിലാക്കുന്നത്. ഐഫോണ്‍ നിര്‍മ്മിക്കുന്ന ഷെന്‍സൂ പ്രവിശ്യ യിലെ ഫോക്‌സ്‌കോണ്‍ വ്യവസായ മേഖലയില്‍ നിന്നാണ് തൊഴിലാളികള്‍ രക്ഷപെടുന്നത്. കമ്ബിവേലി ചാടിക്കടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആപ്പിളിന്റെ ചൈനയിലെ ഏറ്റവും വലിയ വ്യവസായ ശാലയില്‍ നിന്നും ജീവനക്കാര്‍ കൊറോണ നിയന്ത്രണം മറികടന്ന് രക്ഷപെട്ടെന്നാണ് …

Read More »