Breaking News

World

രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക : വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്…

കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ …

Read More »

ഒരു കുപ്പി വെള്ളത്തിന് 3,000 രൂപ, ഒരു പ്ലേറ്റ് ചോറിന് 7,500 രൂപ; കാബൂള്‍ വിമാനത്താവളത്തില്‍ ഒരുനേരത്തെ ഭക്ഷണത്തിന് കൊള്ളവില…

അഫ്ഗാനിസ്ഥാനില്‍ നിന്ന് അഫ്ഗാനികളെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ കാബൂള്‍ വിമാനത്താവളത്തിലെ പ്രതിസന്ധികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലൂടെയുള്ള ജനക്കൂട്ടത്തിന്റെ പലായനത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ അമിതമായ വിലയ്ക്കാണ് ഭക്ഷണവും വെള്ളവും വില്‍ക്കുന്നതെന്ന് ഒരു അഫ്ഗാന്‍ പൗരനെ …

Read More »

റെക്കോർഡുകൾ കടപുഴക്കി ‘സ്പൈഡർമാൻ നോ വേ ഹോം’ ട്രെയിലർ…

മാർവൽ കോമിക്സും സോണി പിക്ചേഴ്സും ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാർ നോ വേ ഹോം’ ട്രെയിലർ വമ്പൻ ഹിറ്റ്. നിരവധി റെക്കോർഡുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ കടപുഴക്കിയിരിക്കുന്നത്. മാർവലിൻ്റെ ഏറ്റവും ചെലവേറിയ ‘അവഞ്ചേഴ്സ് എൻഡ് ഗെയിമി’നെയടക്കം പിന്തള്ളിയാണ് സപൈഡർമാൻ സിനിമയുടെ കുതിപ്പ്. (spiderman no way home) റിലീസായി 24 മണിക്കൂറിനകം 355.5 മില്ല്യൺ ആളുകളാണ് സ്പൈഡർമാൻ ടീസർ ട്രെയിലർ കണ്ടത്. അവഞ്ചേഴ്സ് എൻഡ് ഗെയിം ട്രെയിലർ …

Read More »

‘ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല, നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’; ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ്….

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. എല്ലാത്തിനും എണ്ണിയെണ്ണി കണക്കുപറയിക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ‘ആരാണോ ഈ ആക്രമണം നടത്തിയത്, അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക.  ഞങ്ങള്‍ ഇതൊന്നും മറക്കില്ല, പൊറുക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ എല്ലാത്തിനും കണക്കു പറയിക്കും’ …

Read More »

കാത്തിരിപ്പിന്​ വിരാമം; വിസിറ്റിങ്​ വിസക്കാര്‍ക്ക്​ യു.എ.ഇയിലേക്ക്​ വരാം…

യു.എ.ഇയിലേക്ക്​ വരാനുള്ള വിസിറ്റ്​ വിസക്കാരുടെ കാത്തിരിപ്പ്​ അവസാനിക്കുന്നു. ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാര്‍ക്കും ഇ -വിസക്കാര്‍ക്കും​ യു.എ.ഇയിലേക്ക്​ വരാമെന്ന്​ എയര്‍ അറേബ്യ എയര്‍ലൈനാണ്​ അറിയിച്ചതായാണ് റിപ്പോർട്ട്​. ഇത്​ സംബന്ധിച്ച നിര്‍ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക്​ കൈമാറി. ​യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയോ ഐ.സി.എ രജിസ്​ട്രേഷനോ ആവശ്യമില്ല. കാലാവധിയുള്ള വിസക്കാര്‍ക്ക്​ മാത്രമായിരിക്കും അനുമതി. ​വിസയെടുത്ത ശേഷം യാത്രാവിലക്കിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക്​ യാത്ര അനുവദിക്കില്ല. നിലവില്‍ …

Read More »

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സൂചന….

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. ചാവേര്‍ ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. എത്രപേര്‍ക്ക് അപകടം സംഭവിച്ചുവെന്നത് വ്യക്തമല്ല. പരിക്കേറ്റവരില്‍ അഫ്ഗാന്‍ പൗരന്മാരുമുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പ് നടന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് നേരത്തേ വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More »

‘ഡെല്‍റ്റ വകഭേദം’ പടരുന്നു; ന്യൂസിലന്‍ഡില്‍ കര്‍ശന നിയന്ത്രണം…

ന്യൂസിലന്‍ഡില്‍ ഒരു വര്‍ഷത്തിന്​ ശേഷം കൊവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 2020 ഏപ്രിലിന്​ ശേഷം ആദ്യമായാണ്​ 68ഓളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. എന്നാല്‍,ഡെല്‍റ്റ വകഭേദമാണ്​ രാജ്യത്ത്​ പടര്‍ന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്​. കോവിഡ്​ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്ത്​ കര്‍ശന ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

Read More »

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്…

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യ തുടർന്നു. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്. കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 …

Read More »

ശ്രീലങ്കന്‍ യുവതിയുടെ പരാതി ; പ്രതികള്‍ പിടിയിലായതോടെ നടന്‍ ആര്യയുടെ നിരപരാധിത്വം തെളിഞ്ഞു…

നടന്‍ ആര്യ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന ശ്രീലങ്കന്‍ യുവതിയുടെ പരാതിയില്‍ സത്യാവസ്ഥ പുറത്ത്. ആര്യയുടെ പേരില്‍ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയില്‍ നിന്നും ഇവര്‍ 65 …

Read More »

കോവിഡിന് പിന്നാലെ ലോകത്തിലെ ഏറ്റവും അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയന്‍സ് ഉള്‍പ്പെടെ നിരവധി ശാസ്ത്ര പോര്‍ട്ടലുകള്‍ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാര്‍ബര്‍ഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരില്‍ ഏകദേശം 9 രോഗികളും മരണപ്പെടും. കൃത്യമായി തടഞ്ഞില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഗിനിയയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. …

Read More »