Breaking News

World

ജിയോയ്ക്ക് വന്‍ തിരിച്ചടി; പബ്​ജിയെ തിരിച്ചുകൊണ്ടുവരാൻ പുതിയ നീക്കവുമായി എയർടെൽ…

റിലയന്‍സ്​ ജിയോയുമായുള്ള പബ്​ജി കോര്‍പ്പറേഷന്‍റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്​ പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്​ജി മൊബൈല്‍ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്​. എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലിന്‍റെ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി. എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട്​ എയര്‍ടെലോ പബ്​ജി​ കോര്‍പ്പറേഷനോ ഒൗദ്യോഗികമായി …

Read More »

ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…

കൊറോണ വൈറസിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്‌സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള …

Read More »

ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !

ലോകത്തെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന് കാരണക്കാരായ കൊറോണ വൈറസിനെ ചൈന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയില്‍ നിര്‍മിച്ചത് തന്നെയാണെന്ന്‍ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ തന്റെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുട്ടു.  ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന വീഡിയോ കാണാന്‍ : https://youtu.be/fcxhhj5iT9s ഓപ്പണ്‍ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെയാണ് തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ …

Read More »

കണ്ണും നട്ട് ചൈന : ഭയന്ന് വിറച്ച്‌ പാക്കിസ്ഥാൻ : റഫേൽ വിമാനങ്ങൾ നാളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും…

റാഫേല്‍ വിമാനം നാളെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഔദ്യോഗികമായി നാളെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ചടങ്ങിലേയ്ക്ക് നേരിട്ടെത്തും. 2017ന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ അടിയന്തിര ആവശ്യം കണക്കിലെടുത്താണ് റഫേല്‍ വിമാനങ്ങളിലെ അഞ്ചെണ്ണം കൈമാറിയത്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധം സ്ഥാപിക്കാനുളള ഫ്രാന്‍സിന്റെ തീരുമാനം …

Read More »

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സ്വന്തം; സെപ്റ്റംബര്‍ 10ന് സമര്‍പ്പിക്കും; ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍…

സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടെണ്ണം രണ്ട് സീറ്റുള്ളവയുമാണ്. ഫ്രാന്‍സിലെ ദയോ എവിയേഷനുമായി …

Read More »

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം : വളർത്തുനായ്ക്കളെ ഭക്ഷണത്തിനായി പിടികൂടാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി വളര്‍ത്തുനായ്ക്കളെ പിടികൂടാന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടതായതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളര്‍ത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാന്‍ കിം ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. ആളുകള്‍ നായ്ക്കളെ വളര്‍ത്തുന്നത് മുതലാളിത്തത്തിന്റെ ജീര്‍ണനമാണെന്നും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥര്‍ക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ ഇവയെ വിട്ടുനല്‍കാം. അതല്ലെങ്കില്‍ …

Read More »

പങ്കാളിയെ വെട്ടിനുറുക്കി വീട്ടിലെ വാട്ടർടാങ്കിൽ തള്ളിയ മലയാളി യുവതിയ്ക്ക് വധശിക്ഷ; സഹായിച്ച നഴ്‌സിന് ജീവപര്യന്തം; കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്കാതെയെന്ന വിശദീകരണം…

യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളിയുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു. യെമന്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമനിലെ മേല്‍കോടതി ശരിവെച്ചത്. കൊലപാതകത്തിന് സഹായിച്ച നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.  യമനിലെ അല്‍ ദൈദിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. യെമനില്‍ ഒന്നിച്ചു താമസിച്ചിരുന്ന തലാല്‍ അബ്ദു മഹ്ദിയെയാണ് വെട്ടിനുറുക്കി കഷണങ്ങളാക്കി ചാക്കില്‍ പൊതിഞ്ഞ് …

Read More »

ഇന്ത്യയിൽ കൊറോണ വാക്‌സിൻ പരീക്ഷിക്കാൻ അനുമതി; പരീക്ഷണം ആദ്യം നടക്കുന്നത് ഈ സംസ്ഥാനത്ത്..

ഓക്‌സഫഡ് സർവകലാശാല കൊറോണയ്‌ക്കെതിരെ വികസിപ്പിച്ച കോവ്ഷീൽഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. വാക്‌സിന്റെ അന്തിമ പരീക്ഷണം മനുഷ്യരിൽ നടത്താൻ വേണ്ടിയാണിത്. സെറം ഇൻസ്റ്റിറ്റിയൂട്ട് പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്‌സിൻ പരീക്ഷിക്കുക.  പരീക്ഷണം സംബന്ധിച്ച്‌ സെറം ഇൻസ്റ്റിറ്റിയൂട്ട് സമർപ്പിച്ച നിർദ്ദേശങ്ങൾ പഠിച്ച വിദഗ്ധ സമിതി …

Read More »

ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…

ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്‍കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച്‌ …

Read More »

2020 ന്‍റെ അവസാനം വരെ കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത് : ലോകാരോഗ്യ സംഘടന…

കൊവിഡിന് എതിരെയുളള വാക്സിന്‍ പരീക്ഷണം മികച്ച രീതിയില്‍ മുന്നേറുന്നുവെന്നും എന്നാല്‍ 2021 വരെ വാക്സിന്‍ പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തിര പരിപാടികളുടെ മേധാവി മൈക്ക് റയാന്‍ പറഞ്ഞു. ന്യായമായ വാക്സിന്‍ വിതരണം ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ വൈറസിന്റെ വ്യാപനം തടയുകയെന്നത് പ്രധാനമാണെന്ന് മൈക്ക് റയാന്‍ പറഞ്ഞു. ലോകമെമ്ബാടുമുള്ള പുതിയ കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ്. ‘നമ്മള്‍ നല്ല പുരോഗതി കൈവരിച്ചു’, മാത്രമല്ല, നിരവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും …

Read More »