കൊല്ലത്ത് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് രോഗമില്ലെന്നറിയിച്ച് പറഞ്ഞയച്ച പ്രവാസി അരമണിക്കൂറിനിടെ വന്ന റിസല്‍റ്റില്‍ പോസിറ്റീവായി. കൊല്ലം പടപ്പകര സ്വദേശിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്.
യാത്രക്കിടെ ഇയാള്‍ കുണ്ടറയില്‍ ബാങ്കിലും എടിഎമ്മിലും കയറിയിരുന്നു. ഇതേതുടര്‍ന്ന്‍ രണ്ടും അടച്ചു പൂട്ടി. കരുനാഗപ്പളളിയില്‍ ക്വാറന്‍്റീന്‍ ചെയ്തിരുന്ന പ്രവാസിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്.
രോഗമില്ലെന്ന് പറഞ്ഞ് ഇയാളെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ കുണ്ടറ പടപ്പകരയിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ കുണ്ടറ എടിഎമ്മിലും ബാങ്കിലും കയറി.
ബാങ്കില്‍ നിന്ന് ഇറങ്ങവേ ആരോഗ്യവകുപ്പിന്‍റെ വിളിയെത്തുകയും കോവിഡ് പൊസിറ്റീവാണെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‍ 108 ആംബുലന്‍സെത്തി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
എടിഎമ്മും ബാങ്കും അടച്ചു പൂട്ടി അണുനശീകരണം നടത്തി. ഇതിനു പുറമേ യുവാവിന്‍റെ റൂട്ട് മാപ്പും തയ്യാറാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. അപൂര്‍വ സംഭവമാണെന്നും കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.