Breaking News

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്; 18 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല; കോവിഡ് രോഗികള്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍…

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നു വന്നവരും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് സമ്ബര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്‌എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 162 പേര്‍ ഇന്ന്‍ രോഗമുക്തരായി.

കോവിഡ് രോഗികള്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍;

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …