Breaking News

News Desk

സംസ്ഥാനത്ത് 1000 പേര്‍ക്ക് 466 വാഹനങ്ങള്‍; എണ്ണത്തില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. 1000 പേർക്ക് 466 വാഹനങ്ങൾ എന്നതാണ് പുതിയ കണക്ക്. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013ൽ 80,48,673 വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2022 ൽ ഇത് 1,55,65,149 ആയി. അതായത് 93 ശതമാനം വർധന. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്‍റെ നീളത്തിൽ വലിയ മാറ്റമൊന്നുമില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011 ൽ …

Read More »

വരാഹരൂപം ഗാന വിവാദം; ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: കന്നഡ ചിത്രമായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ‘വരാഹരൂപം’ എന്ന ഗാനം പകർപ്പവകാശം ലംഘിച്ച് സിനിമയിൽ ഉപയോഗിച്ചുവെന്ന കേസിൽ കാന്താരയുടെ നിർമ്മാതാവ് വിജയ് കിർഗണ്ടൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ …

Read More »

ശാസ്ത്രത്തെ കെട്ടുകഥകളിലേക്ക് കൊണ്ടുപോയി കെട്ടാനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

കുട്ടിക്കാനം: ശാസ്ത്രം മനുഷ്യന്‍റെ കണ്ണുകൾ തുറപ്പിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ശാസ്ത്രത്തെ കേട്ടുകേൾവിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രത്തെ മനുഷ്യനെ മോചിപ്പിക്കാനുള്ള ഉപാധിയായി കാണണമെന്ന് കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജിൽ കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളെക്കാൾ കൂടുതൽ ആരാധനാലയങ്ങൾ ഉണ്ടാക്കാൻ പണം മുടക്കുന്നു. ശാസ്ത്രത്തെ താഴേക്കിടയിൽ ഉള്ളവർക്ക് അറിവുകളായി പകരണം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക …

Read More »

തിരഞ്ഞെടുപ്പില്‍ 3 പാർട്ടികളും സീറ്റ് വാഗ്‍ദാനം ചെയ്‍തു; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

ബാംഗ്ലൂർ: ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ഋഷഭ് ഷെട്ടി. സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെ ഈ ചിത്രം അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രീക്വൽ ഒരുങ്ങുന്നതിനിടെ മറ്റൊരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ല. സമൂഹത്തിലെ …

Read More »

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടുമുയർത്തി റയല്‍ മാഡ്രിഡ്

റബാത്ത് (മൊറോക്കോ): ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ 3-5ന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കിരീടം നേടിയത്. റയലിന്‍റെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടമാണിത്. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവർഡെ എന്നിവർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ കരീം ബെൻസെമ റയലിന്‍റെ ഗോള്‍പട്ടിക തികച്ചു. വിനീഷ്യസ് രണ്ട് ഗോളുകൾ നേടുകയും ബെൻസെമയുടെ ഗോളിന് വഴിയൊരുക്കുകയും …

Read More »

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയ്ക്ക് പിടിവീഴുന്നു; നോട്ടീസ് നൽകി കേന്ദ്രം

കണ്ണൂര്‍: ഓൺലൈൻ മരുന്ന് വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഇടപെടൽ. ഓണ്‍ലൈന്‍, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി മരുന്ന് വിൽക്കുന്നവർക്ക് കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധവ്യാപാരമെന്ന നിലയിലാണ് നോട്ടീസ്. ഉത്തരവ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാർക്കും കൈമാറി. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഡ്രഗ്സ് കൺട്രോളറുടെ നടപടി. രാജ്യത്ത് ഇരുപതോളം കമ്പനികൾ ഓൺലൈൻ മരുന്ന് …

Read More »

കേരളം സുരക്ഷിതമല്ലെന്ന് ആരും പറയില്ല; അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ എം വി ഗോവിന്ദന്‍

പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ ഏറ്റവും അടുത്ത സംസ്ഥാനം കേരളമാണ്. കൂടുതലൊന്നും പറയുന്നില്ലെന്നും കർണാടകം സുരക്ഷിതമാക്കാൻ ബിജെപി ഭരണം തുടരണമെന്നുമായിരുന്നു …

Read More »

സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ ഭഗത് സിംഗ് കോഷിയാരി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് രമേഷ് ബൈസിന്‍റെ നിയമനം. സിപി രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. ലഫ്റ്റനന്‍റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്‍റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കടാരിയ അസമിലും …

Read More »

താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര; സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി മാനേജർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവം സ്പോൺസർ ടൂറാണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ. യാത്രയ്ക്കുള്ള പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസ് ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ പറഞ്ഞു. പ്രവൃത്തി ദിവസം ജീവനക്കാരുടെ കൂട്ട അവധിയിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസയാത്ര സംസ്ഥാനമൊട്ടാകെ …

Read More »

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പിടികൂടി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവി പിടിയിലായത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് ഇവർ വേങ്ങരയിലേക്കുള്ള ബസിൽ കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞവരാണ് വിവരം പൊലീസിന് കൈമാറിയത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ …

Read More »