Breaking News

സംസ്ഥാനത്ത് 1000 പേര്‍ക്ക് 466 വാഹനങ്ങള്‍; എണ്ണത്തില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. 1000 പേർക്ക് 466 വാഹനങ്ങൾ എന്നതാണ് പുതിയ കണക്ക്. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013ൽ 80,48,673 വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2022 ൽ ഇത് 1,55,65,149 ആയി. അതായത് 93 ശതമാനം വർധന.

വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്‍റെ നീളത്തിൽ വലിയ മാറ്റമൊന്നുമില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011 ൽ 23,241 കിലോമീറ്റർ റോഡുണ്ടായിരുന്നു. 2022 ൽ ഇത് 29,522.15 കിലോമീറ്ററായി. 30 ശതമാനം വർധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ്. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …