Breaking News

News Desk

ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കുടിവെള്ള നിരക്കിൽ ഇളവ്: റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള കുടിവെള്ളത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമൂഹത്തിലെ ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബിപിഎൽ വിഭാഗത്തിനുള്ള അതേ സൗജന്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോൺ കോൾ ലഭിച്ചില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ചില കോളുകൾ വന്നിരുന്നു. തന്നോട് സംസാരിച്ചവരോട് നിരക്ക് വർധനയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിളിച്ചവരിൽ ഒരാൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ചാർജ് ഉയർത്തിയാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം …

Read More »

മീനിൽ രാസപദാര്‍ത്ഥമില്ല; റിപ്പോർട്ടിൽ അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ

കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ അംശം ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ട്. മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ മത്സ്യം തിരികെ നൽകേണ്ട അവസ്ഥയിലാണ് നഗരസഭ. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ടിൽ അട്ടിമറി നടന്നതായി നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് …

Read More »

രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടി; തുർക്കിയിലും സിറിയയിലും കനത്ത മഞ്ഞും മഴയും

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി കനത്ത മഞ്ഞുവീഴ്ചയും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 2 കോടി 30 ലക്ഷം പേരെ ദുരന്തം ബാധിക്കുമെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ കരച്ചിലും ശബ്ദ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്താൻ കഴിയുന്നില്ല. …

Read More »

‘ആവശ്യ സമയത്ത് സഹായിക്കുന്നയാളാണ് യഥാർത്ഥ സുഹൃത്ത്’; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി

ന്യൂഡല്‍ഹി: ഭൂകമ്പത്തിൽ അടിയന്തര സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി. ആവശ്യ സമയത്ത് സഹായിക്കുന്ന ഒരാളാണ് യഥാർത്ഥ സുഹൃത്തെന്നും തുർക്കിയിലെ നിലവിലെ സാഹചര്യത്തിൽ സഹായിച്ചതിനു നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനെൽ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളെയും മെഡിക്കൽ ടീമുകളെയും എത്രയും വേഗം ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് …

Read More »

മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷണം നടത്തും. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ ഇരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഒ.പി വിഭാഗത്തിൽ നിന്നും പുറത്ത് പോവാത്തതിനെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം …

Read More »

ബെംഗളൂരുവില്‍ ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ ഇടിച്ച് രണ്ട് മരണം

ബെംഗളൂരു: ബി.ജെ.പി എം.എൽ.എയുടെ സ്റ്റിക്കർ പതിച്ച എസ്.യു.വി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നാല് പേർക്ക് പരിക്കേറ്റു. ഡ്രൈവർ മോഹനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി എം.എൽ.എ ഹർത്താലു ഹാലപ്പയുടെ സ്റ്റിക്കർ പതിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ ബ്രേക്കിനുപകരം ആക്സിലറേറ്ററിൽ ചവിട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണമെന്ന് ഡ്രൈവർ പറഞ്ഞു. മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനും എംഎൽഎയുടെ മകൾ സുസ്മിത ഹാലപ്പയുടെ ഭാര്യാപിതാവുമായ രാമു സുരേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഡ്രൈവർ മോഹൻ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് …

Read More »

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം റിപ്പോർട്ടുകൾ സെബിക്ക് മുമ്പാകെ സമർപ്പിച്ച് ആരോപണങ്ങൾ സ്ഥിരീകരിക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ഹർജിയിൽ പറയുന്നു. ഹിന്‍ഡന്‍ബെര്‍ഗ് സ്ഥാപകനെതിരായി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് ഈ ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുന്നത്. ആൻഡേഴ്സൺ ഉൾപ്പെടെ ആരും ഇതുവരെ അദാനിക്കെതിരെ സെബിക്ക് മുന്നിൽ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. എന്നിരുന്നാലും, മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം …

Read More »

റിസോർട്ടിൽ താമസിച്ചത് അമ്മയുടെ ചികിത്സക്കുവേണ്ടി: ചിന്ത ജെറോം

കൊല്ലം: കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികിൽസയ്ക്കിടെയാണ് റിസോർട്ടിൽ താമസിച്ചെതെന്നും അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലാത്ത സ്വന്തം വീട് പുതുക്കിപ്പണിയുന്ന സമയമായിരുന്നെന്നും ചിന്ത വിശദീകരിച്ചു. 20,000 രൂപയാണ് വാടകയായി നൽകിയത്. ശമ്പളത്തിനൊപ്പം അമ്മയുടെ പെൻഷൻ തുകയും ഉപയോഗിച്ചാണ് വാടക നൽകിയതെന്നാണ് ചിന്തയുടെ വിശദീകരണം. കോവിഡ് കാലത്ത് അമ്മയ്ക്ക് പക്ഷാഘാതമുണ്ടായി. നടക്കാൻ പ്രയാസമായിരുന്നു. വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടായിരുന്നില്ല. അതിനാൽ വീട് …

Read More »

കണ്ണൂർ ആറളത്ത് ആറംഗ മാവോയിസ്റ്റ് സംഘം; തിരച്ചിൽ ആരംഭിച്ച് പോലീസ്

കണ്ണൂര്‍: കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘം. ആയുധധാരികളായ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം ആറളം വിയറ്റ്നാം കുറിച്ചി കോളനിയിലെത്തിയതായി പ്രദേശവാസികൾ വ്യക്തമാക്കി. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിലെത്തിയ സംഘം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് രാത്രി ഒമ്പത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് ആറളം പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ആരംഭിച്ചു.

Read More »

തുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി ഫുട്ബോൾ താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

ഈസ്താംബൂള്‍: തുർക്കി ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ചെൽസി ഫുട്ബോൾ താരമായ ക്രിസ്റ്റ്യൻ അട്സു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ആയിരങ്ങളുടെ ജീവാനാണ് നഷ്ടമായത്. അട്സുവിനെയും ഭൂകമ്പം ബാധിച്ചിരുന്നു. അട്സുവിനെ കാണാനില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. സിറിയയിൽ അട്സു ജീവിച്ചിരിപ്പുണ്ടെന്ന് ഘാന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഘാന ദേശീയ ടീമിലെ അംഗമായ അട്സു നിലവിൽ ടർക്കിഷ് സൂപ്പർ ലീഗിൻ്റെ ഭാഗമാണ്. ടർക്കിഷ് …

Read More »