തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണ് നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ. എത്ര പി.ആർ വർക്ക് ചെയ്തിട്ടും മരുമകൻ സ്പീക്കർക്കൊപ്പം വരാത്തതാണ് ഇതിനു പിന്നിലെ കാരണം. സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ നടപടികൾ അട്ടിമറിക്കാനുള്ള കുടുംബ അജണ്ടയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ നടക്കുന്നത്. മേശപ്പുറത്ത് ഒരു പേപ്പർ വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ …
Read More »സിസിഎല്‍; പോയിന്‍റ് ടേബിളില്‍ കേരള സ്ട്രൈക്കേഴ്സ് അവസാന സ്ഥാനത്ത്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ മത്സരങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചപ്പോൾ കേരള സ്ട്രൈക്കേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത്. കളിച്ച 4 മത്സരങ്ങളിലും പരാജയപ്പെട്ട സ്ട്രൈക്കേഴ്സിന് ഒരു പോയിന്‍റ് പോലും നേടാനായിട്ടില്ല. ആശ്വാസ ജയം തേടി കഴിഞ്ഞ ശനിയാഴ്ച ഭോജ്പുരി ദബാങ്സിനെതിരെ കളിച്ച സ്ട്രൈക്കേഴ്സ് ആ മത്സരത്തിലും പരാജയപ്പെട്ടിരുന്നു. തെലുങ്ക് വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നിവരോട് കേരള സ്ട്രൈക്കേഴ്സ് പരാജപ്പെട്ടിരുന്നു. ഫെബ്രുവരി 19ന് …
Read More »മാലിന്യ സംസ്കരണത്തിന് ലോകബാങ്കുമായി ചര്‍ച്ചകള്‍ നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി. ലോകബാങ്ക് അതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാർച്ച് 21, 23 തീയതികളിൽ ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. മറ്റ് ഏജൻസികളുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അണിനിരത്തുന്ന ഒരു ജനകീയ യത്നം ആരംഭിക്കണം. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ …
Read More »കെഎസ്ആര്‍ടിസി രണ്ടാം ഗഡു ശമ്പളം; ഇന്ധനത്തിനുള്ള തുകയെടുത്ത് നല്‍കാന്‍ നീക്കം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇന്ധനത്തിനുള്ള തുകയെടുത്ത് നൽകാൻ നീക്കം. നിലവിൽ സർക്കാർ അനുവദിക്കുന്ന ധനസഹായം രണ്ടാംഗഡു ശമ്പളം നൽകാൻ പര്യാപ്തമല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ധനവകുപ്പ് 30 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇനിയും 40 കോടി കൂടി ലഭിക്കാനുണ്ട്. കൃത്യമായി ശമ്പളം നൽകാതെ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നീട്ടാൻ മാനേജ്മെന്‍റിന് കഴിയില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ ഇനിയും കൂടുതൽ ബസുകൾ വേണം. 750 ബസുകളാണ് എഞ്ചിൻ തകരാറിലായി കിടക്കുന്നത്.
Read More »അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം: യുഎസ്
വാഷിങ്ടൻ: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്ന ഉഭയകക്ഷി സെനറ്റ് പ്രമേയം പ്രകാരം, മക്മോഹൻ രേഖയെ ചൈനയും അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിച്ച് യുഎസ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് ചൈന ഗുരുതരമായ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി തോളോട് തോൾ ചേർന്ന് നിൽക്കേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് സെനറ്റർ ബിൽ ഹാഗെർട്ടി പറഞ്ഞു. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി അംഗീകരിക്കുന്നതിനുള്ള സെനറ്റിന്‍റെ പിന്തുണയാണ് ഈ ഉഭയകക്ഷി …
Read More »ചർമമുഴ വന്ന പശുക്കള്‍ക്ക് സൗജന്യ ചികിത്സ: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: ചർമമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയിൽ മായം ചേർക്കുന്നത് തടയാനുള്ള നിയമം ഉടൻ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കാലിത്തീറ്റയിലെ മായം തടയാൻ ബിൽ തയ്യാറാണ്, എത്രയും വേഗം നിയമം പാസാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. …
Read More »സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; സത്യാഗ്രഹവുമായി പ്രതിപക്ഷ എംഎൽഎമാർ
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നിൽ അസാധാരണമായ പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ഇവരെ തടയാൻ വാച്ച് ആൻഡ് വാർഡ് എത്തിയതോടെ ബഹളമുണ്ടായി. സ്പീക്കർക്കെതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. സ്പീക്കർ പിണറായിയുടെ വേലക്കാരനായി മാറിയെന്ന് പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ആരോപിച്ചു. സ്പീക്കർ ഇതുവരെ ഓഫീസിൽ എത്തിയിട്ടില്ല. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ …
Read More »ബ്രഹ്മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും; ഒടുവിൽ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യത്തിന്‍റെ ആറ് മീറ്ററോളം ആഴത്തിലാണ് തീപിടിത്തമുണ്ടായതെന്നും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ദ്ധ അഭിപ്രായം തേടിയാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും പ്രായോഗികമല്ലാത്തതിനാൽ പതിവ് രീതിയാണ് സ്വീകരിക്കുകയായിരുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്മപുരം …
Read More »“സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ”: വി.ഡി സതീശൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളം വച്ച് പ്രതിപക്ഷം. ഉമ തോമസ് എം.എൽ.എ നൽകിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇത് അടുത്തിടെ നടന്ന സംഭവമല്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്. പട്ടാപ്പകൽ പതിനാറുകാരിയെ ആക്രമിച്ചതും സ്ത്രീസുരക്ഷയും ഉൾപ്പെടുത്തിയാണ് ഉമ തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിഞ്ഞത്. സ്ത്രീ സുരക്ഷ ചർച്ച …
Read More »വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം
മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ഗുജറാത്തിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനേ കഴിഞ്ഞൊള്ളൂ. മുംബൈക്ക് വേണ്ടി നാറ്റ് സിവർ, ഹെയ്ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും …
Read More »