ഹിറ്റ് ചിത്രമായ ‘ഗീത ഗോവിന്ദം’ ടീം സംവിധായകൻ പരശുറാം പെറ്റ്ലയ്ക്കൊപ്പം പുതിയ ചിത്രത്തിനൊരുങ്ങുന്നു. വിജയ് ദേവരകൊണ്ടയാണ് നായകൻ. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നൂതനവും കാലികപ്രസക്തി ഉള്ളതുമായ വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ വിജയ് ദേവരകൊണ്ട ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. …
Read More »തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി
തുർക്കി: തുർക്കിയിലും സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും റിക്ടർ സ്കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തെക്കൻ തുർക്കിയിലെ കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്ഥാൻ ജില്ലയിലാണ് പുതിയ ഭൂചലനം ഉണ്ടായത്. തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലും ശക്തമായ തുടർചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്. അതേസമയം, പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ …
Read More »ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് എകെ ആന്റണി; ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ അടുത്ത ദിവസങ്ങളിൽ തന്നെ തുടർചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം. ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയും യു ഡി എഫ് കൺവീനർ എം എം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവാദം …
Read More »സിറ്റിയെ പരാജയപ്പെടുത്തി ടോട്ടനം; കെയ്ന് റെക്കോർഡും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് ജയം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരം സിറ്റി നഷ്ടപ്പെടുത്തി. 21 മത്സരങ്ങളിൽ നിന്ന് 45 പോയന്‍റുമായി സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണലിന് 50 പോയിന്‍റാനുള്ളത്. ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടനം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കെവിന്‍ ഡിബ്രുയിനെ …
Read More »ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല: ക്ഷമ ചോദിച്ച് ഇന്ദ്രൻസ്
തിരുവനന്തപുരം: ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ഇന്ദ്രൻസ്. ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഡബ്ല്യു.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ല. തന്‍റെ സഹപ്രവർത്തകൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പറഞ്ഞത്. അതിക്രമത്തിന് ഇരയായ പെൺകുട്ടി തന്റെ മകളെപ്പോലെയാണ്. അവരുടെ വേദനയിൽ കൂടെയുണ്ട്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും തന്റെ …
Read More »രാജ്യത്ത് വാഹന വില്‍പ്പനയിൽ വർദ്ധന; ജനുവരിയിൽ 14% ഉയര്‍ന്നു
ന്യൂഡല്‍ഹി: കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പന വർദ്ധിച്ചതോടെ ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14% ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫിഡ) അറിയിച്ചു. 18.27 ലക്ഷം വാഹനങ്ങളാണ് ജനുവരിയിൽ വിറ്റഴിച്ചത്. 2022 ജനുവരിയിൽ വിൽപ്പന 16.08 ലക്ഷമായിരുന്നു. കഴിഞ്ഞ മാസം കാറുകളുടെ രജിസ്ട്രേഷൻ 22% വർധിച്ച് 3.40 ലക്ഷമായി. ഇരുചക്ര വാഹന വിൽപ്പന 10% ഉയർന്ന് 12.65 ലക്ഷവുമായി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന …
Read More »ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി; മലയാളി യുവതി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌ത മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനുവിനെയാണ് (31) ബെംഗളൂരു എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 8.15 നും 8.40 നും ഇടയിലായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനായിരുന്നു യുവതി എത്തിയത്. എന്നാൽ വൈകിയതിനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് ഉദ്യോഗസ്ഥനെ ആക്രമമിച്ചതും ബോംബ് ഭീഷണി …
Read More »ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം
വാഷിങ്ടണ്‍: വായയുടെ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല, തലച്ചോറിനും ഗുണം ചെയ്യുമെന്ന് പഠനം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍റെ 2023 ഇന്‍റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദന്താരോഗ്യം വഷളാകുന്നത് മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ല് തേക്കാതിരിക്കുക, പല്ലിന്‍റെ പ്ലേക്ക് നീക്കം ചെയ്യാതിരിക്കുക, മോണരോഗം, ദന്തക്ഷയം തുടങ്ങിയവയെല്ലാം മോശം ദന്താരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ, മോശം മോണകളും പല്ലുകളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും രക്തസമ്മര്‍ദം …
Read More »ക്ഷമയെ ബലഹീനതയായി കാണരുത്; ഫ്ളക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: അനധികൃത ഫ്ളക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്. ക്ഷമയെ ബലഹീനതയായി കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ്മൂലം നൽകാത്തതിനായിരുന്നു വിമർശനം. പഴയ ബോർഡുകൾ മാറ്റി പുതിയവ സ്ഥാപിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും കോടതി പറഞ്ഞു.
Read More »ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദം: അലക്സ് വി ചാണ്ടി
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ നിരവധി പേർ സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നത്. അച്ഛന് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നാണ് ഇളയ മകൾ അച്ചു ഉമ്മന്‍റെ ആഗ്രഹം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിൻവലിക്കാൻ …
Read More »