Breaking News

ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദം: അലക്സ് വി ചാണ്ടി

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ നിരവധി പേർ സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നത്.

അച്ഛന് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നാണ് ഇളയ മകൾ അച്ചു ഉമ്മന്‍റെ ആഗ്രഹം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിൻവലിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പരാതി നൽകിയിരുന്നു. എന്നാൽ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്കെതിരായ ഉമ്മൻ ചാണ്ടിയുടെ വീഡിയോ മകൻ ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് ശേഷവും അലക്സ് വി ചാണ്ടി തന്‍റെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. ഇപ്പോഴും ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …