Breaking News

നഗരമധ്യത്തില്‍ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്‌​ മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍ (വീഡിയോ)

നഗരത്തില്‍ നറുറോഡില്‍വെച്ച്‌​ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്‌​ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ 16ഓളം പേര്‍ പ്രതികളാണ്​. അഭിഭാഷകന്‍ അക്രമ സ്​ഥലത്തുനിന്ന്​ രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു​.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​ അ​ദ്ദേഹം. ആള്‍ക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട്​ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അഭിഭാഷകനെ ചിലര്‍ രക്ഷപ്പെടുത്താന്‍ ​ശ്രമിച്ചെങ്കിലും അവരെയും

അക്രമികള്‍ മര്‍ദിക്കുകയായിരുന്നു. അക്രമത്തില്‍ എം.എച്ച്‌​.ബി പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഭൂമി തര്‍ക്കമാണ്​ അക്രമത്തില്‍ കലാശിച്ചതെന്നാണ്​ വിവരം.

പ്രതികളായ മൂന്നു​പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കലാപത്തിനും കൊലപാതക ശ്രമത്തിനും കേസ്​ രജിസ്റ്റര്‍ ചെയ്​തതായും പൊലീസ്​ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …