Breaking News

News Desk

എല്ലാവർക്കും നേത്രാരോഗ്യം; ‘നേർക്കാഴ്ച’ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍

തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നേർക്കാഴ്ച പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് നിയമസഭയിൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ …

Read More »

വ്യവസായിയും യുഎഇ മുൻ മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു

ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല (97) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് ഇപ്പോൾ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ മുതിർന്ന പൗരൻമാരിൽ ഒരാളെയാണ് നഷ്ട്ടപ്പെട്ടതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ …

Read More »

സംസ്ഥാനത്തൊട്ടാകെ എയർ സ്ട്രിപ്പ്, പിപിഇ മോഡൽ കമ്പനി; ബജറ്റിൽ അനുവദിച്ചത് 50 കോടി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിനായി പിപിപി മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്ക് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റും വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇടനാഴിയോടൊപ്പം താമസ സൗകര്യവും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും. വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം തുറമുഖമെന്നും ധനമന്ത്രി കൂട്ടിചേർത്തു. കേരളത്തിൽ വിലക്കയറ്റം …

Read More »

കേരളത്തിൽ കൂടുതൽ കെഎസ്ആർടിസി; രാജ്യത്താകെ പൊളിക്കാനുള്ളത് 9 ലക്ഷം സർക്കാർ വാഹനങ്ങൾ

ഡൽഹി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ലക്ഷം പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ പഴകിയ സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. സർക്കാരുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ വാഹന പൊളിക്കൽ നയം …

Read More »

പാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു

തൃശ്ശൂർ: അവശ്യ മരുന്നുകളുടെ വില വർദ്ധനവിന്‍റെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ കമ്മിറ്റി (എൻപിപിഎ). ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില കുറച്ച മരുന്നുകളുടെ എണ്ണം 409 ആയി. ഏകദേശം സമാന ചേരുവകളുള്ള വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഒരേ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്. ഇത്തരം മരുന്നുകൾ തമ്മിൽ വലിയ വിലവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ …

Read More »

മെയ്ക്ക് ഇൻ കേരളയ്ക്ക് 100 കോടി, കണ്ണൂർ ഐ.ടി പാർക്ക്; കേന്ദ്രത്തിന് വിമർശനം

തിരുവനന്തപുരം: ലോകത്തെ തന്നെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് ധനമന്ത്രി. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് 1000 കോടി നൽകും. മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും. മെയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി അനുവദിച്ചു. കേന്ദ്ര നയങ്ങൾക്കെതിരായ വിമർശനവും മന്ത്രി ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത് വരുമാനത്തിൽ കുറവ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് മേഖലയ്ക്ക് 321.32 കോടി അനുവദിച്ചു. ഫിഷറീസ് സർവകലാശാലയ്ക്ക് 2 കോടിയും വകയിരുത്തി. …

Read More »

റബർ സബ്സിഡിക്ക് 600 കോടി; സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യാവസായിക മേഖലയിൽ മികച്ച വളർച്ചാ നിരക്ക് കൈവരിച്ചതായി മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം കൂടി.റബർ സബ്സിഡിക്ക് 600 കോടി അനുവദിച്ചു. വിലക്കയറ്റം തടയാൻ 2000 കോടി നൽകും. തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. കെഎസ്ആര്‍ടിസിക്ക് 3400 കോടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ …

Read More »

ഇന്ത്യയിൽ തുടർച്ചയായ 25 പരമ്പരകൾ; ഒപ്പം ലോകറെക്കോർഡും

ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്‍റെ തകർപ്പൻ ജയം. ഹോം ഗ്രൗണ്ടിൽ തുടർച്ചയായി 25 പരമ്പരകൾ ജയിച്ച ടീം ലോകറെക്കോർഡുകളും സ്വന്തമാക്കി. 2019 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര തോറ്റതിന് ശേഷം ഇന്ത്യ എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായി 25 പരമ്പരകളാണ് കളിച്ചു ജയിച്ചത്. സ്വന്തം നാട്ടിൽ ട്വന്റി20യിൽ 50-ാം ജയം സ്വന്തമാക്കിയ ഇന്ത്യ സ്വന്തം നാട്ടിൽ ഇത്രയധികം വിജയം നേടുന്ന ആദ്യ ടീമായി മാറി. ന്യൂസിലൻഡ് (42), …

Read More »

പൂട്ടിച്ച ഹോട്ടലുകളുടെ പട്ടികയിൽ നല്ല ഹോട്ടലുകളുടെ പേരും പ്രചരിപ്പിക്കുന്നുവെന്ന് പരാതി

തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ കർശനമാക്കി മോശം ഹോട്ടലുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ നല്ല ഹോട്ടലുകൾക്കെതിരെയും മോശം പ്രചാരണം നടക്കുന്നതായി പരാതി. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. “ഒരു ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നാൽ കുറഞ്ഞത് 20 കുടുംബങ്ങളുടെ ഭക്ഷണം മുടങ്ങും. ഇത്രയധികം പേർക്ക് ജോലിയും സർക്കാരിന് നികുതിയും നൽകി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹോട്ടലുടമകൾ വ്യാജപ്രചാരണം നടത്തി നല്ല ഹോട്ടലുകൾ അടച്ചുപൂട്ടരുതെന്ന് അഭ്യർത്ഥിക്കുകയാണ്. തൃശൂരിൽ …

Read More »

പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് നിര്യാതനായി

ഹൈദരാബാദ്: പ്രശസ്ത ഇന്ത്യൻ ചലച്ചിത്രമായ ശങ്കരാഭരണത്തിന്‍റെ സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വാണിജ്യ സിനിമകൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്ത സംവിധായകനാണ് അദ്ദേഹം. അൻപതിലധികം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2017), പത്മശ്രീ (1992) എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. അഞ്ച് ദേശീയ …

Read More »