തൊടുപുഴ: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി ആരോപണം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. വണ്ണപ്പുറം സ്വദേശി നിജിൻ രാജേഷ് (12) ആണ് സൈക്കിളിൽ നിന്ന് വീണ് തോളിന് ഗുരുതരമായി പരിക്കേറ്റത്. ഡ്യൂട്ടി ഡോക്ടർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എക്സ്-റേ എടുത്തുവന്നപ്പോൾ മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് …
Read More »മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു; 14 പേർ ചികിത്സ തേടി
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന ലക്ഷണങ്ങളോടെ 14 പേർ കൂടി ചികിത്സ തേടിയത് രോഗം പടരുന്നതിന്‍റെ സൂചനയാണ്. എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലെ പമ്പിംഗ് സ്റ്റേഷനിലെ വെള്ളവും മറ്റ് കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളത്. സമീപത്തെ …
Read More »കേരള സ്ട്രൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈയോട് പരാജയപ്പെട്ടത് 7 റൺസിന്
തിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ ജയം നേടാനാവാതെ കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനോട് ഏഴ് റൺസിനാണ് സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറിൽ സ്ട്രൈക്കേഴ്സിന് വേണ്ടിയിരുന്നത് 12 റൺസ് മാത്രമായിരുന്നു. എന്നാൽ ഈ ഓവറിൽ ബാറ്റ് ചെയ്ത ജീൻ ലാലിനും പ്രശാന്ത് അലക്സാണ്ടറിനും അതിന് കഴിഞ്ഞില്ല. അതേസമയം, മികച്ച ഫോമിലായിരുന്ന എതിർഭാഗത്തെ അർജുൻ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാൻ കഴിയാത്തതിനാൽ സിസിഎല്ലിൽ സ്ട്രൈക്കേഴ്സ് മൂന്നാമതും തലകുനിക്കേണ്ടി വന്നു. മുംബൈക്കെതിരെ സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റൺസായിരുന്നു. …
Read More »കെ റെയില്‍ പരാമർശം; പറഞ്ഞതിലുറച്ചു നിൽക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍
തൃശൂര്‍: കെ-റെയിൽ സംബന്ധിച്ച പ്രസ്താവനയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ-റെയിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണെന്ന വിമർശനത്തെ പരാമർശിച്ചപ്പോൾ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. കെ-റെയിൽ ടിക്കറ്റ് നിരക്ക് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ താരതമ്യേന കുറവാണെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി …
Read More »രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്മാൻ്റെ മകന്‍ എ.ആര്‍.അമീന്‍
ഗാനചിത്രീകരണത്തിനിടെ സ്റ്റേജിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാര വിളക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാൻ്റെ മകനുമായ എ.ആര്‍. അമീന്‍. അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് അമീൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സെറ്റ് ഒന്നടങ്കം ഞെട്ടിയിരുന്നു. തന്നെ ജീവനോടെ നിലനിർത്താൻ പ്രേരിപ്പിച്ചതിന് സർവശക്തൻ, മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, ആത്മീയ ഗുരു എന്നിവർക്ക് …
Read More »പാലക്കാട് ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ; ആശങ്കയിൽ പ്രദേശവാസികൾ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ. ഉച്ചയോടെ അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ആദ്യം കാട്ടുതീ പടർന്നത്. കഴിഞ്ഞ 4 ദിവസമായി അട്ടപ്പാടിയിലെ വിവിധ മലകളിൽ കാട്ടുതീയുണ്ടായി. കഴിഞ്ഞ ദിവസം സൈലന്‍റ് വാലിയിലെ സംരക്ഷിത മേഖലകളിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന് എന്നിവിടങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരത്തോടെ മലമ്പുഴ ചെറാട് മലയിൽ വീണ്ടും കാട്ടുതീ പടർന്നു. രണ്ട് ദിവസം മുമ്പ് കാട്ടുതീയുണ്ടായെങ്കിലും അത് അണച്ചിരുന്നു. ജനവാസ മേഖലകളിലേക്കും തീ പടരുമോ …
Read More »ദൈവദൂതരായി ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ; തിരിച്ചുകിട്ടിയത് 9 ജീവനുകൾ
തേവലക്കര : ശിക്കാരി ബോട്ടിലെ ജീവനക്കാരുടെ മനോധൈര്യവും, ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും രക്ഷിച്ചെടുത്തത് കായലിൽ പൊലിഞ്ഞു പോകുമായിരുന്ന 9 ജീവനുകൾ. ഉച്ചക്ക് 2:15 ന് പട്ടകടവ് മഞ്ഞകടവിൽ നിന്നും യാത്ര പുറപ്പെട്ട കൈകുഞ്ഞടക്കമുള്ള 9 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ നിലവളി ശിക്കാര വള്ളത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ കേട്ടു, മറ്റൊരു ദിശയിലേക്ക് പോവുകയായിരുന്ന ബോട്ട് ഉടനെ തിരിച്ചു വിട്ട്, 10 മിനിറ്റിനുള്ളിൽ അപകടം നടന്ന ഭാഗത്ത് …
Read More »ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി പ്രദേശവാസികൾ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞ് ജനപ്രതിനിധികൾ. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു. വിഷപ്പുകയും കാറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേന. നാവികസേനയുടെയും പോർട്ട് ട്രസ്റ്റിന്‍റെയും ഉൾപ്പെടെ 30 ലധികം യൂണിറ്റുകളും 200 ലധികം ഉദ്യോഗസ്ഥരും തീ …
Read More »ചുട്ടുപൊള്ളി കേരളം; ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിലെ എരിമയൂരിൽ
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അനുഭവപ്പെട്ടത് ഉയർന്ന താപനില. രണ്ട് സ്റ്റേഷനുകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read More »അമിത് ഷാ മാർച്ച് 12ന് തൃശൂരില്‍ എത്തുമെന്ന് കെ.സുരേന്ദ്രൻ
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തുമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് തീരുമാനിച്ചിരുന്ന സന്ദര്‍ശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ തൃശൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
Read More »