Breaking News

പാലക്കാട് ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ; ആശങ്കയിൽ പ്രദേശവാസികൾ

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ. ഉച്ചയോടെ അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ആദ്യം കാട്ടുതീ പടർന്നത്. കഴിഞ്ഞ 4 ദിവസമായി അട്ടപ്പാടിയിലെ വിവിധ മലകളിൽ കാട്ടുതീയുണ്ടായി. കഴിഞ്ഞ ദിവസം സൈലന്‍റ് വാലിയിലെ സംരക്ഷിത മേഖലകളിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന് എന്നിവിടങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു.

വൈകുന്നേരത്തോടെ മലമ്പുഴ ചെറാട് മലയിൽ വീണ്ടും കാട്ടുതീ പടർന്നു. രണ്ട് ദിവസം മുമ്പ് കാട്ടുതീയുണ്ടായെങ്കിലും അത് അണച്ചിരുന്നു. ജനവാസ മേഖലകളിലേക്കും തീ പടരുമോ എന്ന ആശങ്കയുണ്ട്. വനംവകുപ്പും അഗ്നിശമന സേനയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വേനൽക്കാലത്തിന്‍റെ തുടക്കത്തിൽ തന്നെ വ്യാപകമായ കാട്ടുതീ ഉണ്ടാകുന്നതിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …