മേനോക്കിൽസ് ഫിലിംസിന്‍റെ ബാനറിൽ അനിൽ ടിവി നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് നടന്നു. ഏപ്രിൽ മാസത്തിൽ വരണ്ടുണങ്ങുന്ന ഒരു ഗ്രാമത്തിന്‍റെയും അവിടെ വറ്റാത്ത ഉറവയുള്ള കിണറിനെ ആശ്രയിക്കുന്ന ഒരു കൂട്ടം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം പറയുന്നത്. സന്തോഷിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ഫോക് ലോർ അവാർഡ് നേടിയ ‘മോപ്പാള’ എന്ന ചിത്രമാണ് ആദ്യത്തേത്. ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർകോട് …
Read More »ഹജ്ജ് തീർത്ഥാടനം; ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത് ദാഖിലിയയിൽ നിന്ന്
മസ്കത്ത്: 33,536 തീർഥാടകർ ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി രജിസ്റ്റർ ചെയ്തതായി ഔഖാഫ് മതകാര്യ മന്ത്രാലയം. 3,606 പേർ വിദേശികളാണ്. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്. 5739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത്. 5,701 തീർത്ഥാടകരുള്ള മസ്കറ്റാണ് തൊട്ടടുത്ത സ്ഥാനത്ത്. ദാഹിറ (1704), അൽ വുസ്ത (240), ദോഫാർ (3277), മുസന്ദം (200), ബുറൈമി (485), വടക്കൻ …
Read More »ചിരിയുടെ മാലപ്പടക്കവുമായി’ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’; ട്രെയിലർ പുറത്ത്
അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ ട്രെയിലർ പുറത്തിറങ്ങി. നർമ്മത്തിന് ഊന്നൽ നൽകുന്നതായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. നവാഗതനായ മാക്സ്‍വെല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിൻ സലിം, നഹാസ് എം ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമ, സംഗീതം പ്രകാശ് അലക്സ്, ചിത്രസംയോജനം നൗഫൽ …
Read More »വിഷപുക; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെ നാളെ അവധി
കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴാം ക്ലാസ് വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണുരാജ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികളും ഡേ കെയറുകളും അടച്ചിടും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ …
Read More »സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി
ജിദ്ദ: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒമർ ബിൻ അബ്ദുല്ലയുടെയും ഔദ്യോഗിക ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധശിക്ഷ നടപ്പിലാക്കി. എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷയും നടപ്പിലാക്കി. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പ്രതികൾ വിശ്വസിക്കുന്നതായും തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് …
Read More »തരംഗമാവാൻ ശിവകാര്‍ത്തികേയൻ ചിത്രം ‘മാവീരൻ’; വൈറലായി ഷൂട്ടിംഗ് വീഡിയോ
മഡോണി അശ്വിൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാവീരൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിർമ്മാതാവ് അരുൺ വിശ്വയാണ് ഹ്രസ്വ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശിവകാർത്തികേയന്‍റെ ചിത്രത്തിന്‍റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. വിധു അയ്യണ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകൾ അദിതി ശങ്കറാണ് ചിത്രത്തിലെ നായിക. ‘പ്രിൻസ്’ ആയിരുന്നു ശിവകാർത്തികേയന്‍റെ …
Read More »‘മമതയെ പുറത്താക്കാതെ തലമുടി വളർത്തില്ല’; പ്രഖ്യാപനവുമായി കൗസ്തവ് ബാഗ്ചി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ മുടി വളർത്തില്ലെന്ന് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി ജാമ്യം ലഭിച്ചയുടൻ തല മുണ്ഡനം ചെയ്യുകയും മമതയ്ക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തുകയും ആയിരുന്നു. ബംഗാളിലെ നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാഗ്ചിയുടെ ശപഥം. “തല മുണ്ഡനം ചെയ്യുന്നത് എന്‍റെ പ്രതിഷേധത്തിന്‍റെ അടയാളമാണ്. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ …
Read More »തോഷഖാന കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്
ഇസ്‌ലാമാബാദ്: തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. ലാഹോറിലെ സമാൻ പാർക്കിലുള്ള ഇമ്രാൻ ഖാന്‍റെ വസതിയിൽ പോലീസ് എത്തിയതായാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. സെഷൻസ് കോടതി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടിൽ കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. …
Read More »ആറ്റുകാൽ പൊങ്കാല; മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനക്കയച്ചതായി മേയര്‍
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കുകയും ചെയ്യും. അനധികൃതമായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ …
Read More »അതിഥിതൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന് വ്യാജപ്രചരണം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം വളർത്തിയെന്നാരോപിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ സൈബർ വിഭാഗമാണ് അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രസ്താവനയിൽ അണ്ണാമലൈ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ …
Read More »