Breaking News

അതിഥിതൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന് വ്യാജപ്രചരണം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ്‌. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം വളർത്തിയെന്നാരോപിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ സൈബർ വിഭാഗമാണ് അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രസ്താവനയിൽ അണ്ണാമലൈ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ പേരുകളും അദ്ദേഹം പരാമർശിച്ചു.

തമിഴ്നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന വാർത്ത തെറ്റാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. തൊഴിലാളികളെ തമിഴ്നാട് സർക്കാരും ജനങ്ങളും സഹോദരങ്ങളെപ്പോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …