Breaking News

ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഏകദിനം; 348 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടന്നത് ടെയ്‌ലറുടെ വെടിക്കെട്ട്‌ സെഞ്ചുറിയില്‍..

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ഹാമില്‍ട്ടണില്‍ റോസ് ടെയ്‌ലര്‍ വെടിക്കെട്ട്‌ സെഞ്ചുറിയിലാണ് കിവികളുടെ വിജയം. സ്‌കോര്‍-ഇന്ത്യ: 347-4 (50), ന്യൂസിലന്‍ഡ്: 348/6 (48.1).

ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീമിന്‍റെ ശക്തമായ തിരിച്ചുവരവാണ് ഹാമില്‍ട്ടണില്‍ കണ്ടത്. ഈ ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.

ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. എന്നാല്‍ റോസ് ടെയ്‌ലര്‍ വെടിക്കെട്ട്‌ സെഞ്ചുറിയില്‍ അയ്യരുടെ സെഞ്ചുറി പാഴകുകയായിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …