Breaking News

മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; പഞ്ചായത്ത് മെമ്പറുടെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലത്തിന്‍റെ ഉദ്ഘാടനത്തിന് കുടുംബശ്രീ അംഗങ്ങൾ എത്തിയില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം. ആനാട് പഞ്ചായത്ത് സി.പി.ഐ വാർഡ് മെമ്പർ എ.എസ് ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകീട്ടാണ് പഴകുറ്റി പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്.

എല്ലാ കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഷീജ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവച്ചത്. മന്ത്രി ജി ആർ അനിലിന്‍റെ മണ്ഡലത്തിൽ വച്ചാണ് ചടങ്ങ്.

“പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളേ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. നെടുമങ്ങാട് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. രണ്ട് മന്ത്രിമാരാണ് പരിപാടിയിൽ പങ്കെടുക്കുക. ഈ പാലം നമ്മുടെ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച കുടുംബശ്രീ വെക്കേണ്ട. കുടുംബശ്രീയിലെ എല്ലാവരും വൈകിട്ട് 4.30ന് പഴകുറ്റി പാലത്തിലെത്തുക. വരാത്തവർക്ക് 100 രൂപ പിഴ ചുമത്തും” സന്ദേശത്തിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …