Breaking News

രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ വീണ്ടും ചർച്ചയാകുന്നു; എന്നാല്‍ രഹ്ന ഫാത്തിമ പറയുന്നത്..

കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം നല്‍കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ മോഡലും ആക്ടിവിസ്റ്റുമായ

രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസ് കേസെടുത്തു.

ഇനി ഉപദേശമില്ല; കര്‍ശന നടപടി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു…

ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോട് കൂടിയാണ് രഹ്ന വീഡിയോ പങ്കുവെച്ചത്. വീഡിയോ അനുകൂലിച്ചും എതിര്‍ത്തും നിരവദി വാദങ്ങളാണ് ഇതുമായി

ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നശരീരം തുറന്ന് കാട്ടുന്നതിനെ വിമര്‍ശിച്ച് മനശാസ്ത്രജ്ഞര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും

അഭിഭാഷകനുമായ അരുണ്‍ പ്രകാശ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രഹ്നയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവല്ല പോലീസ് കേസെടുത്തിരിക്കുന്നത്.

ഐടി നിയമത്തിലെ സെക്ഷന്‍ 67 (ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറുക),

ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75( കുട്ടികള്‍ക്കെതിരായുളള ക്രൂരത) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്‌. എന്നാല്‍ സമൂഹത്തില്‍ സ്ത്രീയുടെ ശരീരത്തെ കുറിച്ച് നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ക്കും

കപടസദാചാര ബോധങ്ങള്‍ക്കും എതിരെയുളള നിലപാടാണ് കുട്ടികള്‍ക്ക് വരയ്ക്കാന്‍ സ്വന്തം നഗ്ന ശരീരം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് രഹ്ന ഫാത്തിമ വ്യക്തമാക്കുന്നത്. വസ്ത്രങ്ങള്‍ക്കുളളില്‍ മാത്രമായി സ്ത്രീ സുരക്ഷിതയല്ലെന്നും രഹ്ന പറയുന്നു.

സ്ത്രീ ശരീരത്തേയും ലൈംഗികതയേയും കുറിച്ച് തുറന്ന് സംസാരിക്കുകയും തുറന്ന് കാട്ടുകയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും എങ്കില്‍ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കൂ

രഹ്ന ഫാത്തിമ പറയുന്നു. സ്വന്തം അമ്മയുടെ നഗ്നശരീരം കണ്ട് വളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീ ശരീരത്തെ അപമാനി്ക്കാന്‍ സാധിക്കില്ലെന്നും രഹ്ന വ്യക്തമാക്കുന്നു. രഹ്ന പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …