Breaking News

News Desk

ബന്ധുക്കള്‍ക്ക് ജോലി അവകാശമല്ല; സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ താക്കീത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്. അധികാരത്തിൽ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാർട്ടിയിൽ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തിൽ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ഡിസംബർ 21, 22 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശന വിലയിരുത്തലുകൾ. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അർഹതപ്പെട്ടവരുടെ ജോലികൾ നേതാക്കൾ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം …

Read More »

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചപ്പോൾ മികച്ചൊരു സിനിമയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സ്വീകാര്യത ലഭിച്ചതിന് മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. ചിത്രം ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് ഭാഷയും …

Read More »

പരിക്ക്; ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ടെസ്റ്റില്‍ തുടര്‍ന്ന് കളിക്കില്ല

ന്യൂഡല്‍ഹി: ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യക്കെതിരായ ഡൽഹി ടെസ്റ്റിൽ തുടർന്ന് കളിക്കില്ല. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ വാർണർക്ക് കളി തുടരാൻ കഴിയില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചു. കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിനം ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന്‍റെ പന്തിലാണ് വാർണർക്ക് പരിക്കേറ്റത്. മറ്റൊരു ബൗൺസറിൽ താരത്തിന്റെ കൈക്കും പരിക്കേറ്റു. ബാറ്റിങ് തുടർന്ന വാർണർ 15 റണ്‍സെടുത്ത് പുറത്തായി. ശേഷം താരം ഫീല്‍ഡിങ്ങിന് …

Read More »

453 ജീവനക്കാരെ ഇ-മെയിലിലൂടെ പിരിച്ചുവിട്ട് ഗൂഗിൾ ഇന്ത്യ

ന്യൂഡൽഹി: കൂട്ട പിരിച്ചുവിടൽ നടത്തി ഗൂഗിൾ ഇന്ത്യയും. ഇന്ത്യയിൽ 453 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട വിവരം ഇമെയിൽ വഴിയാണ് ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിടൽ ഇ-മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗുപ്തയാണ് ഇ-മെയിൽ അയച്ചത്. പിരിച്ചുവിടലിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞതായി ഇ-മെയിലിൽ പറയുന്നു. അതേസമയം, ആഗോളതലത്തിൽ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. …

Read More »

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിലാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. …

Read More »

വിശ്വനാഥന്റെ മരണം; ആശുപത്രിയിലെ മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക നടപടിയുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാ കൂട്ടിരിപ്പുകാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതുവരെ 450 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. വിശ്വനാഥനെ ത‍ടഞ്ഞുവെച്ചതായി ദൃശ്യങ്ങളില്‍ കാണുന്ന …

Read More »

മദ്യപിച്ച് ബിരിയാണി കഴിച്ച് മോഷണം; പൊലീസെത്തുമ്പോൾ കൂർക്കം വലിച്ചുറങ്ങി കള്ളൻ

ചെന്നൈ: മോഷ്ടിക്കാൻ എത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് ഉറങ്ങിയ കള്ളനെ പിടികൂടി പൊലീസ്. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈയിൽ വെങ്കിടേശന്‍റെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതി തിരുനാഥനാണ് (27) അറസ്റ്റിലായത്. മദ്യപിച്ചെത്തിയ സ്വാതി തിരുനാഥൻ മേൽക്കൂരയുടെ ഓടിളക്കിയാണ് അകത്തേക്ക് കടന്നത്. തുടർന്ന് പിച്ചള, വെള്ളി പാത്രങ്ങൾ, ഫാനുകൾ മുതലായവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു. ഇതിനിടെ കൈയിലുണ്ടായിരുന്ന മദ്യവും ബിരിയാണിയും കഴിച്ചു. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങി. വീടിന്‍റെ …

Read More »

ഗാന്ധിയന്‍ വി പി രാജഗോപാലിന് ജപ്പാന്റെ സമാധാന സമ്മാനം; ലഭിക്കുക 1.23 കോടി

ന്യൂഡൽഹി: ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി രാജഗോപാലിന് ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാന സമ്മാനം. രണ്ടുകോടി യെൻ (ഏകദേശം 1,23,57,286 രൂപ) ആണ് സമ്മാനത്തുക. നീതി, സമാധാനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ രാജ്യത്തെ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും തുല്യ മാനുഷിക അന്തസ്സ് ഉറപ്പാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സമർപ്പിത …

Read More »

വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

പോർട്ട് എലിസബത്ത്: വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമി ഫൈനലിൽ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിൽ ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്ക് ഗ്രൗണ്ടിൽ വൈകിട്ട് 6.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇരു ടീമുകൾക്കും 4 പോയിന്‍റ് വീതമുണ്ടെങ്കിലും റൺറേറ്റിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ആണ് മുന്നിൽ. ഇന്ന് ജയിച്ചാൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടും. …

Read More »

ശമ്പളത്തിന് ടാര്‍ഗറ്റ്; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്

തിരുവനന്തപുരം: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയ ‘ശമ്പളത്തിന് ടാർഗറ്റ്’ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. ടാർഗറ്റ് നൽകുന്നതിലൂടെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത വർദ്ധിപ്പിക്കാനും മികവ് പുറത്തെടുക്കാനും കഴിയുമെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ ഭരണ അനുകൂല യൂണിയനുകളുടെ എതിർപ്പ് അവഗണിച്ചാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ പരിഷ്കാരങ്ങൾ. ശമ്പളം ഗഡുക്കളായി നൽകണമെന്ന ഉത്തരവിനെതിരെ …

Read More »