സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിൽ നിന്നാണ് പോലീസുകാരൻ സ്വർണം മോഷ്ടിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവൻ സ്വർണം ആണ് അമൽ മോഷ്ടിച്ചത്. സ്വർണം കാണാതായതോടെ സ്വർണം കാണാനില്ലെന്ന് കാണിച്ച് നടേശൻ പരാതി നൽകി. പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിന് …
Read More »കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; വിഷയത്തില്‍ സൈന്യം ഇടപെടുന്നു…
കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവിഷയത്തില്‍ ഇടപെടാന്‍ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സൈന്യം ആരോപണം ഉയര്‍ത്തുന്നുണ്ട്. സൈനികന്‍ വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി …
Read More »തിരുപ്പതിയിൽ നിന്ന് കൊച്ചിയിലേക്കും പോണ്ടിച്ചേരിയിലേക്കും നേരിട്ട് വിമാന സർവീസ്…
തെലങ്കാനയിലെ തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കും പോണ്ടിച്ചേരിയിലേക്കും വിമാന സർവീസ് തുടങ്ങുന്നു. വരുന്ന ശൈത്യകാല സീസണിൽ അധികമായി 12 സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി വിമാനത്താവള അധികൃതർ അപേക്ഷ സമർപ്പിച്ചു. വേനൽക്കാലത്ത് 32 സർവീസുകളാണ് ഇവിടെ നിന്നുമുള്ളത്. 12 സർവീസുകൾ കൂടി അധികമായി ലഭിച്ചാൽ ശൈത്യകാലത്ത് എല്ലാ ദിവസവും ആകെ സർവീസുകളുടെ എണ്ണം 44 ആയിമാറും. നിലവിൽ മധുരയ്ക്കും കോയമ്പത്തൂരിനുമുള്ള വിമാന സർവീസുകൾ വിന്റർ സീസണിൽ വേണ്ടെന്ന് നിർദിഷ്ട …
Read More »ജീവന്‍ വേണമെങ്കില്‍ മാറിനിന്നോളൂ; നാട്ടുകാര്‍ അമിതവേഗം ചോദ്യം ചെയ്തതിന് യാത്രക്കാരെ രാത്രി പെരുവഴിയിലിറക്കി ബസ് ജീവനക്കാർ…
കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് യാത്രക്കാരെ ബസ് ജീവനക്കാര്‍ പെരുവഴിയിലിറക്കി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ താഴെ ഭാഗത്താണ് സംഭവം. തിങ്കളാഴ്ച പകല്‍ അപകടകരമാംവിധം ഓടിച്ച ‘പുലരി’ ബസിനു മുന്നില്‍നിന്ന് പ്രദേശത്തുകാരായ ദമ്ബതികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. ബസ് തടഞ്ഞ് വിവരങ്ങള്‍ പറയുന്നതിനിടെ ജീവനക്കാര്‍ പ്രകോപിതരാവുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നുവെന്നും ജീവനക്കാരെ …
Read More »പാമ്ബിന്റെ അസ്ഥികൂടവുമല്ല, ഡ്രാഗണിന്റെ പെയിന്റിങ്ങുമല്ല; അമ്ബരപ്പിച്ച് ഈ ജീവിയുടെ സ്‌കാന്‍ റിപ്പോര്‍ട്ട്
ഒരു ഈലിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പാമ്ബിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ആദ്യ കാഴ്ചയില്‍ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുള്ളിപ്പുലിയുടേതിന് സമാനമായ രീതിയില്‍ ശരീരമുള്ള ലെപഡ് ഈലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടാണിത്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തില്‍ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ പോയിന്റ് ഡിഫയന്‍സ് സൂ ആന്റ് അക്വേറിയമാണ് സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈ അക്വേറിയത്തിലെ 30കാരിയായ ലാറി ഗോര്‍ഡ് …
Read More »നരബലി കേസ്; സൈബര്‍ തെളിവുകള്‍ നിര്‍ണായകം; ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പൊലീസ്…
കേരളക്കരയെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കമ്മിഷണര്‍ പ്രതികരിച്ചു. മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് …
Read More »ഇറ്റലിയില്‍ ശ്മശാനം തകര്‍ന്ന് ശവപ്പെട്ടികള്‍ പുറത്തേക്ക് വീണു
ശ്മശാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇറ്റലിയില്‍ ശവപ്പെട്ടികള്‍ പുറത്തേക്ക് തൂങ്ങി. ചാപ്പല്‍ ഓഫ് ദി റിസറക്ഷന്‍ എന്നറിയപ്പെടുന്ന നാലു നിലകളോടു കൂടിയ ശവസംസ്കാര കെട്ടിടമാണ് തകര്‍ന്നു വീണത്. ഈ വര്‍ഷമാദ്യം സമാന രീതിയിലുണ്ടായ മറ്റൊരപകടത്തില്‍ 300 ശവപ്പെട്ടികള്‍ തകര്‍ന്നിരുന്നു. സെമിത്തേരി തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഇവിടെ അടക്കിയവരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കന്‍ ഇറ്റലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സെമിത്തേരിയുടെ ഭാഗങ്ങള്‍ തകരുകയും 200 ശവപ്പെട്ടികള്‍ കടലിലേക്ക് വീഴുകയും …
Read More »ശ്രീറാമിനും വഫക്കുമെതിരായ നരഹത്യ കേസ് ഒഴിവാക്കി; വിടുതല്‍ ഹര്‍ജിയില്‍ വിധി ഇങ്ങനെ..
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്കാണ് കേസിന്റെ വിചാരണ മാറ്റിയത്. ജൂലൈ 20 ന് വിചാരണ ആരംഭിക്കാനും …
Read More »കെജിഎഫ് നിർമ്മാതാക്കളും സുധ കൊങ്കരയും തമ്മിലുള്ള ചിത്രം; സിമ്പുവും കീർത്തി സുരേഷും നായികാ-നായകന്മാർ..
സംവിധായിക സുധ കൊങ്കരയും കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കീർത്തി സുരേഷും സിമ്പുവും പ്രധാന കഥാപാത്രങ്ങളാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരും ഇതാദ്യമായാണ് ഒന്നിക്കുന്നത്. നേരത്തെ ‘മാനാട്’ എന്ന ചിത്രത്തിനായി കീർത്തിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. സുധ കൊങ്കര ചിത്രത്തിൽ ഇവർ ഭാഗമാകുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. …
Read More »ഇന്ന് എയ്ഡന് രണ്ട് വയസ്, ആദ്യ പിറന്നാളിന് അവൻ കൂടെയുണ്ടായിരുന്നില്ല; ആഘോഷത്തിനൊരുങ്ങി അനുപമയും അജിത്തും
തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ദത്തുനൽകിയ കുഞ്ഞിനെ തിരിച്ചുപിടിക്കാൻ അനുപമയും അജിത്തും നടത്തിയ പോരാട്ടം സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു. നീണ്ട നാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ കുഞ്ഞിനെ ഇരുവർക്കും തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. അവർ അന്ന് അവന് എയ്ഡൻ എന്ന് പേരിട്ടിരുന്നു. തങ്ങളുടെയും കുഞ്ഞിന്റെയും വിശേഷങ്ങളൊക്കെ അനുപമയും അജിത്തും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്ന് എയ്‌ഡന്റെ രണ്ടാം പിറന്നാളാണ്. ആദ്യത്തെ പിറന്നാളിന് കുട്ടി തങ്ങൾക്കൊപ്പമില്ലായിരുന്നു. ഇത്തവണയെങ്കിലും പിറന്നാൾ ആഘോഷിക്കണമെന്നാണ് ദമ്പതികൾ പറയുന്നത്. കുഞ്ഞിനെ തിരിച്ചുപിടിക്കാനുള്ള …
Read More »