Breaking News

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസുകാരന്‍ സ്വര്‍ണം മോഷ്ടിച്ചു; പറഞ്ഞ കാരണമിങ്ങനെ

സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായത്.

എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിൽ നിന്നാണ് പോലീസുകാരൻ സ്വർണം മോഷ്ടിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവൻ സ്വർണം ആണ് അമൽ മോഷ്ടിച്ചത്.

സ്വർണം കാണാതായതോടെ സ്വർണം കാണാനില്ലെന്ന് കാണിച്ച് നടേശൻ പരാതി നൽകി. പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിന് ഒടുവിലാണ് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ അമൽദേവ് സ്വർണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടർന്ന് അമൽ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതുകൊണ്ടാണ് സ്വർണം മോഷ്ടിച്ചതെന്നുമാണ് അമൽ പോലീസിനോട് പറഞ്ഞത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …