Breaking News

ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ല; സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം; അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍

കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്. ഒരു സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല. ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.

എന്നാല്‍ അടുത്ത കുറച്ചാഴ്ചകള്‍ എങ്കിലും രാജ്യം പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് പോയാല്‍ മാത്രമേ കൊവിഡിന്റെ അതിതീവ്രമായ ഈ രണ്ടാം വരവിനെ തടുത്തുനിര്‍ത്താന്‍ നമുക്കാവൂ എന്ന് സുപ്രസിദ്ധ അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫൗച്ചി.

ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ലെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യാപനം തടയുന്നതിന് രാജ്യം അടിയന്തരമായി അടച്ചിടണം.

അതോടൊപ്പം ഓക്‌സിജനും മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പുവരുത്തുകയെന്നതും പ്രധാനമാണെന്ന് ഫൗചി പറഞ്ഞു. കൊറോണയ്‌ക്കെതിരെ വിജയപ്രഖ്യാപനം നേരത്തെയായിപ്പോയെന്ന് ആരെയും പേരെടുത്തു പറയാതെ ഫൗചി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ പ്രധാനമാണെന്നാണ് താന്‍ കരുതുന്നത്. വൈറസ് ബാധയെ പ്രതിരോധിക്കു്ന്നതില്‍ പെട്ടെന്ന് എടുക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ കാര്യങ്ങളാണ്.

പെട്ടെന്ന് എടുക്കേണ്ട നടപടികളില്‍ പ്രധാനമാണ് ലോക്ക് ഡൗണ്‍. ആറു മാസത്തേക്ക് അടച്ചിടണമെന്നല്ല പറയുന്നത്, എന്നാല്‍ ഏതാനും ആഴ്ചകള്‍ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യണം. ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്

രോഗപ്രതിരോധത്തില്‍ ഒരു ഏകോപനവും ഇല്ലെന്നാണ്. പ്രായമായ അമ്മമാരുമായി മക്കള്‍ തെരുവിലിറങ്ങി ഓക്‌സിജനു വേണ്ടി യാചിക്കേണ്ട സ്ഥിതിയാണ്. അതിനര്‍ഥം ഒരു ഏകോപനവും നടക്കുന്നില്ലെന്നാണ്.

നൂറ്റി നാല്‍പ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയത് രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ്. വൈറസിനെതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ പ്രധാനമാണ്.

അതു വേഗത്തിലാക്കാന്‍ ഇന്ത്യ എത്രയും വേഗം കരാറുകളില്‍ ഏര്‍പ്പെടണമെന്ന് ഫൗചി അഭിപ്രായപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …