ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിയോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ …
Read More »മധ്യപ്രദേശില്‍ ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ചു : 7 മരണം
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് 7 മരണം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം തീപിടുത്തത്തില്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി മൂന്ന് മണിക്കൂറോളമെടുത്താണ് തീയണച്ചത്. സംഭവസ്ഥലത്ത് നിന്ന് ഒമ്പത് പേരെ രക്ഷപെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ഹരിനാരായണ ഛാരി മിശ്രം അറിയിച്ചു. …
Read More »കോഴിക്കോട് പഴകിയ മത്സ്യം പിടികൂടി…
കോഴിക്കോട് മുക്കം അഗസ്ത്യമലയിലെ മാർക്കറ്റിൽ പഴയ മത്സ്യം പിടികൂടി. പഴകിയ പുഴുവരിച്ച മത്സ്യമാണ് പിടികൂടിയത്. കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Read More »മേലുദ്യോഗസ്ഥരുടെ പീഡനം; സിവിൽ പോലീസ് ഓഫിസർ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ
വീണ്ടും പോലീസ് സേനയ്ക്ക് അപമാനമായി സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് സിവിൽ പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്. നിരന്തരമായുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. ഇന്നു പുലർച്ചെ ഹോട്ടൽ …
Read More »മൈലേജില്ലെങ്കിൽ ബസുകൾ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വിൽക്കുകയാണോ ചെയ്യേണ്ടത്; കെഎസ്ആർടിസിയെ രൂക്ഷവിമർശനവുമായി ഹൈക്കോടതി…
കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൈലേജില്ലാത്ത കെഎസ്ആർടിസി ബസുകൾ കൂട്ടിയിട്ട് നശിപ്പിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം. മൈലേജില്ലെങ്കിൽ ബസുകൾ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വിൽക്കുകയാണോ ചെയ്യേണ്ടത്. വാഹനം ഫിറ്റല്ലെങ്കിൽ ഉടനെതന്നെ വിൽക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. …
Read More »വിവാഹത്തിന് മാസങ്ങള്‍ മാത്രം, തട്ടിപ്പുകേസില്‍ ഭാവിവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ…
വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിശ്രുതവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ. ജോലി തട്ടിപ്പു കേസിലാണ് റാണ പൊഗാഗ് എന്നയാളെയാണ് അസമിലെ നഗോണ്‍ ജില്ലയിലെ എസ്‌ഐയായ ജുന്‍മോനി റബ്ബയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥയായ ജുന്‍മോനി റബ്ബയെയും റാണ പൊഗാഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനിരുന്നത് റാണ പൊഗാഗയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ വിവാഹത്തിന് ശ്രമിച്ചത്. …
Read More »ഭര്‍ത്താവ് പണം ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവിനുള്ളില്‍; അറിയാതെ തീകൊളുത്തി ഭാര്യ; കത്തികരിഞ്ഞത് 17 ലക്ഷം!
ഭര്‍ത്താവ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് പണം ഒളിപ്പിച്ചത് അറിയാതെ ഭാര്യ ഗ്യാസിന് തീകൊളുത്തി. സ്റ്റൗ കത്തിച്ച് കഴിഞ്ഞപ്പോള്‍ അത് വരെയില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തി. സ്റ്റൗവിനുള്ളില്‍ പാതികരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ട് ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. സംഭവം നടന്നത് ഈജിപ്തിലാണ്. 17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ആണ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഈജിപ്തുകാരന്‍ ഒളിപ്പിച്ചത്. ഇതറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. …
Read More »‘മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല’; അറസ്റ്റ് നിയമവിരുദ്ധം; സ്റ്റേഷൻ ജാമ്യം നിരസിച്ച് സനൽകുമാർ ശശിധരൻ
നടി മഞ്ജു വാര്യരെ ശല്യം ചെയ്‌തെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരൻ സ്റ്റേഷൻ ജാമ്യമെടുക്കാൻ വിസമ്മതിച്ചു. പോലീസ് അന്വേഷണത്തോട് സനൽകുമാർ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് സംവിധായകന്റെ നിലപാട്. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താൻ പറഞ്ഞത്. എന്നാൽ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാൻ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങൾ അയച്ചിരുന്നുവെന്നത് സത്യമാണ്. മഞ്ജുവിനെ ഒരുപാട് വട്ടം കാണാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. …
Read More »കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു; നേരിടാന്‍ ഡയസ്നോണ്‍
കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്ബള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തെ നേരിടാന്‍ മാനേജ്മെന്‍റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച് നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു. ശമ്ബള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂര്‍ …
Read More »ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ
ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍, 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ. ക്യാമ്ബ് ഓഫീസില്‍ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലുണ്ടായിരുന്ന പോലീസുകാര്‍ ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ടവരും മേയര്‍ ടി.ഒ. മോഹനനെ ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഉണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് എത്തിയത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ …
Read More »