1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനമായി ലഭിക്കും. ഇത് സ്ഥലം വിൽക്കാൻ കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും തേടിയ വേറിട്ട വഴിയാണ്. സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ് വെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 1000 രൂപ മുടക്കി കൂപ്പൺ എടുക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണ് ഈ ദമ്പതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 4 വർഷം നിരന്തരം …
Read More »കമിതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി, ഇടപെട്ട ഡെലിവറി ബോയ് യുവതിയെ തല്ലി; പിന്നീട് നടന്നത്! ( വീഡിയോ )
പൊതുഇടങ്ങളിലോ മറ്റോ ആരെങ്കിലും വഴക്ക് കൂടുന്നതു കണ്ടാലെന്തു ചെയ്യും? ചിലപ്പോള്‍ അവഗണിക്കും അല്ലെങ്കില്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം വഹിച്ച വഴിയിലൂടെ പോയ ഡെലിവറി ബോയ് യുവതിയെ പൊതുനിരത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ചയാണ് സംഭവം. റോഡ് സൈഡില്‍ കമിതാക്കളായ രണ്ടു പേര് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. …
Read More »‘അവന് മാത്രം എന്നെ പേടിച്ചില്ല, സിക്സടിച്ചു’, ഇന്ത്യയുടെ ‘കൊമ്ബനെ’ വെളിപ്പെടുത്തി അക്തര്‍
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. അതിവേഗ പന്തുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന അക്തര്‍ എല്ലാ ബാറ്റ്സ്മാന്മാരുടെയും പേടി സ്വപ്നമായിരുന്നു. ചിരവൈരികളായ ഇന്ത്യക്കെതിരേ മത്സരത്തിനെത്തിയപ്പോഴെല്ലാം അക്തര്‍ വലിയ വെല്ലുവിളി ഉയര്‍ത്തി പാകിസ്താന്റെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. കളിച്ചിരുന്ന കാലത്ത് അക്തര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് തന്നെ പറയാം. സച്ചിന് ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെയെല്ലാം അക്തര്‍ പന്തെറിഞ്ഞപ്പോഴുള്ള നിമിഷങ്ങളെല്ലാം വളരെ വാശിയേറിയതായിരുന്നു. ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും …
Read More »പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി…
ആലപ്പുഴ പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പറവുര്‍ സ്വദേശിനിയായ ജെസി ജോസാണ് മരിച്ചത്. 50 വയസായിരുന്നു. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിന്‍വാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More »കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ വാന്‍ കയറ്റം കയറുന്നതിനിടെ മറിഞ്ഞു
കൊല്ലം ഏരൂര്‍ അയിലറയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമായി പോയ വാന്‍ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാന്‍ മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കയറ്റം കയറുന്നതിനിടക്ക് വാന്‍ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പോസ്റ്റിലിടിച്ച് നിന്നില്ലായിരുന്നെങ്കില്‍ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് …
Read More »മണിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സഹായിച്ചത് രമ ചേച്ചി, കിടപ്പിലായിരുന്നു: ജഗദീഷിന്റെ ഭാര്യയെ കുറിച്ച് ഇടവേള ബാബു
പ്രശസ്ത നടന് ജഗദീഷിന്റെ ഭാര്യ ഡോ. രമ തനിക്കേറെ പ്രിയപ്പെട്ട ആളായിരുന്നുവെന്ന് നടന് ഇടവേള ബാബു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്ന് ഇടവേള ബാബു വിഷമത്തോടെ പറയുന്നു. രമയുടെ വേര്‍പാടില്‍ പ്രതികരിക്കുകയായിരുന്നു താരം. തന്റെ അമ്മാവന്റെ വിദ്യാര്‍ത്ഥിയായിരുന്ന രമ ചേച്ചി, അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുവെന്ന് ഇടവേള ബാബു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ‘ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്മെന്റില്‍ ഉന്നതസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു …
Read More »തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി; സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗജന്യം
കേരളത്തെ അപേക്ഷിച്ച് ഡീസല്‍ വിലയില്‍ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് 5 രൂപ. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു …
Read More »പാചകവാതകവില കുത്തനെ കൂട്ടി; വാണിജ്യസിലിണ്ടറിന് കൂട്ടിയത് 256 രൂപ…
തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയിൽ 256 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ എൽ പി ജി സിലിണ്ടർ വില 2256 രൂപയിലെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎൻജിക്ക് ഇന്നുമുതൽ 80 രൂപയാണ് നൽകേണ്ടത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധനവില കൂട്ടിയതോടെ …
Read More »ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ക്ക് തീയിട്ടു, 45 പേര് അറസ്റ്റില്‍…
സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ വസതിക്ക് മുന്നില്‍ 5,000ത്തോളം പേരാണ് തടിച്ചുകൂടിയത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. പ്രസിഡന്റ് വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 45 പേര് അറസ്റ്റിലായെന്ന് ലങ്കന്‍ പൊലീസ് അറിയിച്ചു. അഞ്ച് പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു …
Read More »‘മിനിമം ദൂരം’ മാറ്റിയില്ല, ചെറുയാത്രകള്‍ക്കും ചെലവേറും; വിശദാംശങ്ങൾ…
മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്റര്‍ ആയി നിലനിര്‍ത്തിയതോടെ ഓര്‍ഡിനറി ബസിലെ പുതിയ ടിക്കറ്റ് നിരക്ക് പല ഫെയര്‍ സ്റ്റേജുകളിലും നിലവിലെ ഫാസ്റ്റ് പാസഞ്ചര്‍ നിരക്കിെനക്കാള്‍ കൂടും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജ് കൂട്ടാതെ, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 ആയി താഴ്ത്തുകയായിരുന്നു. ഇതാണ് നിലനിര്‍ത്തിയത്. ഫലത്തില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, വോള്‍വോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ക്ലാസ് ബസുകളുടെ …
Read More »